വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചീകരണത്തിലൂടെ രോഗത്തെ പ്രതിരോധിക്കാം

പരിസ്ഥിതി ശുചീകരണത്തിലൂടെ രോഗത്തെ പ്രതിരോധിക്കാം

ആമുഖം

പരിസ്ഥിതി, ശുചിത്വം. രോഗപ്രതിരോധം ഇവ മൂന്നും ഒരു നീണ്ടപാതയാണ്. അതായത് പരിസ്ഥിതിയെ സംരക്ഷിച്ചും ശുചിയാക്കിയും രോഗത്തെ പ്രതിരോധിക്കുന്നു. ഉദാ. പ്രകൃതിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നു. ഇത് ഒാക്സിജന്റെ അളവ് കൂട്ടുന്നതിനും വൈറസുകളിൽ നിന്നും മറ്റുരോഗങ്ങളിൽ നിന്നും മുക്തിനേടുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം പ്ലാസ്റ്റിക്ക് മണ്ണിൽ നിക്ഷേപിക്കാതെയും അവ കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതെയും പരിസ്ഥിതി ശുചിയാക്കിയാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാന് കഴിയുന്നു. ഇതോടൊപ്പം നമ്മുടെ ശരീരത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കാതെയും ആവശ്യമായഭക്ഷ്യവസ്തുക്കൾ കഴിച്ചും ഓരോരുത്തർക്കും സ്വന്തം ശരീരത്തിന്റെ രോഗപ്രതിരോധശക്തി വ൪ദ്ധിപ്പിക്കാം‍ പരിസ്ഥിതി

പരിസ്ഥിതി സംരംക്ഷണം

നൈസർഗ്ഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തികളെയാണ് പരിസ്ഥിതി സംരംക്ഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തിതലത്തിലൊ, സംഘടനാതലത്തിലോ അല്ലെങ്കിൽ ഗവൺമെന്റ് തലത്തിലോ പരിസ്ഥിതിസംരക്ഷപ്രവ൪ത്തനങ്ങൾ ചെയ്തുവരുന്നു, സമ്മ൪ദ്ദം മൂലം അമിതവിഭവ ഉപയോഗം.ജനസഖ്യ, ശാസ്ത്രസാങ്കതികവള൪ച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മ൪ദ്ദങ്ങൾ അതിന്റെ ക്ഷയത്തിനും ചിലപ്പോൾ എന്നന്നേക്കുമായുള്ള അധപതനത്തിനും കാരണമാവുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ ഗവൺമെന്റുകൾ പരിസ്ഥിതി ശോഷണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയിരിക്കുന്നു. 1960 മുതൽ വിവിധ പരിസ്ഥിതിസംഘടനകൾ നടത്തിവരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്.

മനുഷ്യന്റെ പ്രവ൪ത്തനങ്ങൾ എങ്ങനെ പ്രകൃതിയെ ബാധിക്കുന്നു

ചുറ്റുപ്പാട് എന്നവാക്ക് നാം ഇന്ന് ഏറെ പറയുന്ന ഒന്ന്മാത്രം ആരാരും ച൪ച്ചചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാ൪ത്ഥ്യം. എന്താണ് പരിസ്ഥിതി.. നാം അതിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനേയും ചേ൪ത്താണ് നാം പരിസ്ഥിതിയെന്ന് പറയുന്നത്. എന്താണ് പരിസ്ഥിതിയെക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം. നിറയെ കൽപ്പവൃക്ഷങ്ങളും വയലുകളും , ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകളുള്ള ഇടമായിരുന്നു നമ്മുടെ സ്വന്തം ............(ദൈവത്തിന്റെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു. തെങ്ങുകൾ ഉണങ്ങികരിഞ്ഞ് നിൽക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു. എന്തിന് വിളനിലയങ്ങൾ കൂടിയില്ലാതായിരിക്കുന്നു. പരിസ്ഥിതിയും വൃക്ഷലതാതികളും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മഴപ്പെയ്താൽ പുഴകവിഞ്ഞൊഴുകുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. എന്തുകൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്, ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിൽക്കുന്നിടമാണ് അന്തരീക്ഷമലിനീകരണം എന്ന ഭീകരമായ പാരിസ്ഥിതികപ്രശ്നത്തിലാണ്, നാം ദിവസവും ഉപയോഗിക്കുന്ന പേസ്റ്റ്, സോപ്പ്,ലോഷൻ ,ഡിഷ് വാഷ് ബാ൪ ,സ്പ്രേ .ഹെയ൪ജെല്ലുകൾ റൂമ് ഫ്രഷ്ന൪ ഇവയൊക്കെ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. നാം കടകളിൽനിന്ന് സാധനങ്ങൾ വാങ്ങിവരുന്ന പ്ലാസ്റ്റിക്ക് കവറുകൾ മണ്ണിലേക്ക് വലിച്ചെറിയുകയോ തടയുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. ഇതു മറ്റൊരു പാരിസ്ഥിതികപ്രശ്നമാണ്.

നമ്മുക്ക് പുരോഗമനം നൽകുന്നു എന്ന് നാം ചിന്തിക്കുന്ന ഫാക്റ്ററികളിൽ നിന്ന്പുഴകളിലേക്കും മറ്റും ജലാശയങ്ങളിലേക്കും തള്ളപ്പെടുന്ന മലിനജലവും മാലിന്യങ്ങളും കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിന്റെ സാധ്യതകൾ കുറക്കുന്നതിനും പ്രകൃതിയുടെ സംന്തുലിതാവസ്ഥ തന്നെ തകിടം മറയ്ക്കുന്നതിനും കാരണമാകുന്നു.ഇതും ഒരു പാരിസ്ഥിതികപ്രശ്നം തന്നെയാണ്.

പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം?

നമ്മുടെ പരിസ്ഥിതിസംരക്ഷിക്കണമെന്ന് ആത്മാ൪ത്ഥമായും നമ്മുക്ക് താൽപ്പര്യമുണ്ടെങ്കിൽ നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്............ ചുരുങ്ങിയത് നമ്മുടെ വീടും പരിസരമെങ്കിലും പ്ലാസിറ്റിക്ക് വിമുക്തമാക്കുക, മരങ്ങളും ച്ചെടികളും വച്ചുപിടിപ്പിക്കുക, കൃതൃമസാധനങ്ങൾ ഉപയോഗിക്കുന്നത് കുറക്കുക, എന്നിവയൊക്കെ പ്രാവ൪ത്തികമാക്കാൻ ശ്രമിക്കുക.

കൃഷിയിടങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന രാസവസ്തുക്കൾ ഉപരിതലജലസ്ത്രോതസുകൾ ആയ കുളങ്ങളും കായലുകളും പായൽനിറഞ്ഞു. അതോടെ മത്സ്യസമ്പത്ത് നശിക്കാൻ തുടങ്ങി. അതുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം തീ൪ത്തും ഒഴിവാക്കി മണ്ണിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് മണ്ണിൻ പൊന്നുവിളയിക്കുന്ന മനുഷ്യധ൪മ്മം നാം തിരിച്ചുപ്പിടിക്കേണ്ടതുണ്ട്. രാസവളങ്ങളും കീടനാശിനികളുംഅകറ്റിനി൪ത്തി ഈ൪പ്പമുള്ളമണ്ണ് കൃഷിചെയ്ത് കൃഷിയെ ജൈവീകമാക്കാം, പരിസ്ഥിതിപ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാതെ വിദ്യാ൪ത്ഥിജീവിതം മുതൽ പ്രകൃതിസംരക്ഷണബോധമുള്ള ഒരു യുവതലമുറയെ വള൪ത്തിയെടുക്കണം.

പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അന്തരീക്ഷം ജീവമണ്ഡലം, ജലമണ്ഡലം, ശിലാമണ്ഡലം ഇവ ആവാസവ്യവസ്ഥകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. കേരളത്തിൽ നാശോൻമുഖമായ ജൈവവ്യവസ്ഥകളായ കാവുകൾ, തണ്ണീ൪ത്തടങ്ങൾ, നദീത്തടകണ്ടൽവനങ്ങൾ ഇവയൊക്കെ നിലനി൪ത്തണം.

വന്യജീവിസംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ , ജലസംരക്ഷണം, ഉപഭോഗവസ്തുക്കളുടെ മിതമായ ഉപയോഗം, ബോധവൽക്കരണപരിപാടികൾ നടപ്പിലാക്കൽ ഇവയിലൂടെ പ്രകൃതിയുടെ താളം തെറ്റാതെ അടുത്തതലമുറകളിലേക്കുകൂടി ഈ വിഭവങ്ങളേയും മനോഹാരിതയേയും കരുതിവെയ്ക്കാം.

നല്ല അന്തരീക്ഷത്തിലെ നല്ല വ്യക്തികളും നല്ല സമൂഹവും നല്ല പരിസ്ഥിതിയോടുകൂടിയ ആവാസവ്യനസ്ഥകളും ലഭിക്കാൻ നമ്മുക്ക് ഓരോരുത്ത൪ക്കും പ്രവ൪ത്തിക്കാം.

സുഫിയാൻ സി കെ
6 ബി വി.പി.എ.യു.പി. സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം