വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അമ്മയാകുന്ന ഈ പരിസ്ഥിതി സ്ത്രീ സൗന്ദര്യം പോലെ അതിമനോഹരമായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് . അമ്മയാകുന്ന പ്രകൃതിയിൽ ജന്മമെടുത്ത ആദ്യകാല വ്യക്തികൾ പ്രകൃതിസൗന്ദര്യം കൂട്ടി. അവർക്കു ശേഷം ജന്മമെടുത്ത നമ്മെപോലുളള വ്യക്തികൾ പ്രകൃതിയെ ക്രിത്രിമ സൗന്ദര്യം കൂട്ടാനായി കാടുകളും മലകളും പുഴയുമൊക്കെ വെട്ടി നശിപ്പിക്കുകയും അതിലൂടെ നമ്മുക്ക് സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. നമ്മുക്ക് പ്രകൃതിയെ സന്തോഷിപ്പിക്കാനാകുന്പോൾ ദൈവങ്ങളെയും, ഓരോ ജീവജാലങ്ങളെയും സന്തോഷിപ്പിക്കാനും. നാം പരിസ്ഥിതി യോടും ചെയ്യുന്ന പല ക്രൂരതകളുടെ ഫലമായിട്ടാണ് പ്രളയം, സുനാമി, നിപ്പ, കോറോണ തുടങ്ങിയ വലിയ പ്രശ്നങ്ങൾ നാം നേരിടേണ്ടിവരുന്നത്. താഴ് വരകളും പച്ചവിരിപ്പിട്ട പുല്ലുകളും നിറഞ്ഞ അതിമനോഹരമായ പ്രകൃതിസൗന്ദര്യം കാണാതെ സമയം കളയുന്നത് തെറ്റാണ്. എന്നാല് നാം അതാണ് ചെയ്യുന്നത് . നമ്മെപ്പോലുളള പല മനുഷ്യർക്കും വേണ്ടിയാണ് അതിമനോഹരമായ ഈ പരിസ്ഥിതി ദൈവം സൃഷ്ടിച്ചത്. പ്രകൃതി അമ്മയില്ലാത്തവർക്കും അമ്മയുളളവർക്കും " പ്രകൃതിയെന്ന അമ്മയായി " മാറുന്നു. നമ്മെ സന്തോഷിപ്പിക്കാനാണ് പരിസ്ഥിതി പല ദൃശ്യവത്കരണങ്ങളും ഒരുക്കുന്നത്. നാം അതിനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്. കൂടാതെ വൃത്തിയുടെ കാര്യത്തിൽ നമ്മുടെ  പരിസ്ഥിതി ഇന്ന് ഒട്ടേറെ പിറകിലാണ്. ഓരോ വ്യക്തിയും അവരവരുടെ പരിസ്ഥിതിയെ വൃത്തിയായി സൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. സൂര്യനിൽ നിന്നും അടർന്നു വന്ന ഒരു ഗ്രഹമാണ് ഭൂമി. ആ ഗ്രഹത്തിൽ ഓരോ ആളുകൾ വീതം ജന്മമെടുക്കുകയും ചെയ്തു. ആദി കാലം മനുഷ്യർ ഭൂമിയെ സംരക്ഷിക്കുകയും, മരങ്ങളും , ചെടികളും , പൂക്കളും വച്ചുപിടിപ്പിക്കുകയുമൊക്കെ ചെയ്തു. അതുകൊണ്ടാണ് ഭൂമി നിലകൊള്ളുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടതും സൗന്ദര്യപൂർവമാക്കുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. ഈ ഭൂമി നമ്മുക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് ഭൂമി കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.

അഭിനന്ദ് ബി എസ്
8 എ വി കെ കാണി ഗവ. എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം