വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും


പരിസ്ഥിതിശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതിശുചിത്വം രോഗപ്രതിരോധനത്തിനു പ്രധാന കാര്യമാണ്. നമ്മുടെ പരിസ്ഥിതി ശുചിത്വമില്ലാ എന്നുണ്ടെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകാറുണ്ട് . നമ്മൾതന്നെ ഓരോ രോഗങ്ങൾക്കും വളരാൻ സാഹചര്യമൊരുക്കുകയാണ്.പണ്ടുള്ളവർ കുട്ടയും കൊണ്ട് കടയിൽചെന്ന് കൊട്ടയിൽ സാധനം വാങ്ങിവരും. എന്നാൽ ഇന്ന് ആളുകൾ വെറു കയ്യോടുകൂടി ചെന്ന് പ്ലാസ്റ്റിക് കവറിൽ സാധനം വാങ്ങിവരും കൊട്ടതിരിച്ച് തട്ടിൽ വെയ്ക്കും എന്നാൽ കവർ വലിച്ചെറിയും അതാണ് സ്ഥിതി. ഒരു വീട്ടിൽതന്നെ ഒരമ്പത് കവറുകൾ കാണും. അവ മണ്ണിൽ കുന്നുകൂടി കിടക്കും മണ്ണിന്റെ വളക്കൂറിനുവേണ്ടി പ്രവർത്തിക്കുന്ന പല ജീവികളെയും ഇത് നശിപ്പിക്കും. അതുപോലെ മറ്റ് ഒരു കാര്യമാണ് വീട്ടിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ മുറ്റത്തിട്ട് നാശമുണ്ടാക്കും പണ്ട് ഓരോ വീട്ടിലും കോഴിയോ ,പശുവോ അങ്ങനെ എന്തെങ്കിലും ജീവജാലങ്ങൾ ഉണ്ടാകും അവ അതെല്ലാം തിന്ന് വൃത്തിയാക്കും. അതുകൊണ്ട് കുന്നുകൂടുന്നതില്ലാതാക്കാം. എന്നാൽ ഇന്ന് അവയെല്ലാം ഇന്ന് ഓൽഡ് ഫാഷൻ ആയി .അതുകാരണം അവശിഷ്ടങ്ങൾ കുന്നുകൂടി അവിടെതന്നെ കിടക്കും. അത് അണുവർദ്ധനയ്ക്കു കാരണമാകുന്നു . അതുപോലെ മനുഷ്യന്റെ അതിനിയന്ത്രണമായിട്ടുള്ള പ്രകൃതിയിൽ നടത്തുന്ന ഇടപെടൽമൂലം ഉണ്ടാകുന്ന പ്രളയം എന്നിവ. ആ ജലത്തിൽ ഫാക്ടറികളിൽ നിന്നുള്ള കെട്ടികിടക്കുന്ന മാലിന്യങ്ങൾ അവ ഒഴുക്കി താഴെ തട്ടിലുള്ള തടാകങ്ങളിലും മറ്റും കെട്ടി അടിയും. നമ്മുടെ പരിസ്ഥിതി ശുചിത്വമായാൽ രോഗപ്രതിരോധനം താനെ വരും.വരൂ ഈ കൊറോണ കാലത്ത് ലോക്ക്ഡൗണ് കാലത്ത് നമ്മൾക്ക് അവരവരുടെ പരിസരം ശുചിത്വമുള്ളതാക്കാം പഴയ നമ്മുടെ കേരളത്തെ തിരിച്ചു പിടിക്കാം.

ആര്യ ദീപു
8 A വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം