വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ പ്രകൃതിക്ക് ഒരു പുനർജീവൻ
കൊറോണ പ്രകൃതിക്ക് ഒരു പുനർജീവൻ
ഇന്ന് സമൂഹം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ലോകരാജ്യങ്ങൾ ഒന്നാകെ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ രോഗവും അതിന്റെ വ്യാപനവും. രോഗവ്യാപനം പലരാജ്യങ്ങളിലും സമ്പൂർണ്ണ അടച്ചിടലിലേക്ക് നയിച്ചിരിക്കുന്നു. ഇന്ത്യയടക്കം ഏകദേശം 213 ഓളം രാജ്യങ്ങൾ ഇതിലുൾപ്പെടും. വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുന്നു എന്നതാണ് ഈ രോഗത്തെ ഒരു മഹാമാരിയാക്കുന്നത്. സാമ്പത്തിക വളർച്ചയെയും സാമൂഹിക പരിസ്ഥിതിയെയും ഈ രോഗം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് പരിസ്ഥിതിയും ആവാസവ്യവസ്ഥയും അതിലുണ്ടായ മാറ്റങ്ങളും. കൊറോണക്കാല ത്തിനു മുൻപ് പ്രകൃതി ഒരു മാലിന്യകൂമ്പാരമായിരുന്നു. വായുമലിനീകരണവും ജലമലിനീകരണവും ഓരോ ദിവസവും പ്രകൃതിയേയും ആവാസവ്യവസ്ഥയെ തന്നെയും ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഇതിന്റെ നേർക്കാഴ്ചയായിരുന്നു ഡൽഹിയിലും മറ്റും പ്രത്യക്ഷപ്പെട്ട ഓക്സിജൻ പാർലറുകൾ. മനുഷ്യൻ ശുദ്ധവായു വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ. ഇത്തരത്തിൽ മനുഷ്യനും അവർ ഉണ്ടാക്കിയെടുത്ത സാങ്കേതികവിദ്യകളും പ്രകൃതിയെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. അതിനിടയിലാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന വൈറസ് രോഗത്തിന്റെ ഉത്ഭവവും ലോകത്താകമാനം അതിന്റെ വ്യാപനവും ഉണ്ടായത്. രോഗത്തിന്റെ വ്യാപനം ജനങ്ങളെ പുറത്തിറങ്ങാതിരിക്കുന്നതിലേക്ക് നയിച്ചു. യന്ത്രങ്ങളും സാങ്കേതികതയും പ്രവർത്തനരഹിതമായി. മനുഷ്യൻ പ്രകൃതിക്കുമേൽ ഏൽപ്പിച്ചിരുന്ന പ്രഹരങ്ങളിൽ കുറവുവന്നു. ഇതേതുടർന്ന് പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ അനിർവചനീയമാണ്. ഇന്ത്യയിലെ ഏറ്റവും അധികം മലിനമായ നദികളിലൊന്നായ യമുനാനദിയുടെ തെളിമയും വീണ്ടെടുത്ത നിർമലതയും ഇതിന്റെ നേർസാക്ഷ്യങ്ങളിൽ ഒന്നുമാത്രം. പൊതുഇടങ്ങളിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ അപ്രത്യക്ഷമായി. നിരത്തുകളിൽ കണക്കില്ലാതെ പുക തുപ്പി കൊണ്ടിരുന്ന വാഹനങ്ങൾ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷം അണുവിമുക്തമായി. ജലാശയങ്ങളിൽ തെളിമ വർദ്ധിച്ചു. നാടൻ ഭക്ഷണത്തിലേക്കും കൃഷിരീതികളിലേക്കും ആളുകൾ മടങ്ങിത്തുടങ്ങി. വീട്ടു തൊടികളിലെ വിഷരഹിതമായ കായ്കനികളുടെ മേന്മ ആളുകൾ മനസ്സിലാക്കി. അനാവശ്യ ആർഭാടവും ആഡംബരവും ഒഴിവാക്കാനാവുമെന്നും മാറ്റിവയ്ക്കാനാവുന്ന തിരക്കുകളേ ജീവിതത്തിൽ ഉള്ളൂവെന്നും പലരും തിരിച്ചറിഞ്ഞു. കൊറോണയുടെ പ്രത്യക്ഷ യാഥാർത്ഥ്യങ്ങളാണ് ഇവയെല്ലാം. രോഗവും രോഗ വ്യാപനവും രാജ്യങ്ങളെയും മനുഷ്യരെയും മുൾമുനയിൽ നിർത്തുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞവ പ്രകൃതിയിൽ ഉണ്ടാക്കിയ അനുകൂലമാറ്റങ്ങൾ ഒഴിവാക്കാനാവില്ല. കൊറോണയും കൊറോണക്കാലവും മുന്നോട്ടുവെക്കുന്ന ചിന്തകളും കാഴ്ചകളും വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. വരുംനാളുകളിൽ പ്രകൃതിയും ആവാസ വ്യവസ്ഥയും ആവശ്യപ്പെടുന്ന നല്ല മാറ്റങ്ങൾക്ക് ഈ കൊറോണക്കാലം ഒരു പ്രചോദനമാകട്ടെ. ജാഗ്രത പാലിച്ചു കൊണ്ട് തന്നെ രോഗമകറ്റികൊണ്ട് നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പരിരക്ഷിക്കാം.കൊറോണ പ്രകൃതിക്ക് ഒരു പുനർജീവൻ ഇന്ന് സമൂഹം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ലോകരാജ്യങ്ങൾ ഒന്നാകെ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ രോഗവും അതിന്റെ വ്യാപനവും. രോഗവ്യാപനം പലരാജ്യങ്ങളിലും സമ്പൂർണ്ണ അടച്ചിടലിലേക്ക് നയിച്ചിരിക്കുന്നു. ഇന്ത്യയടക്കം ഏകദേശം 213 ഓളം രാജ്യങ്ങൾ ഇതിലുൾപ്പെടും. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ബാധിച്ചിരിക്കുന്നു എന്നതാണ് ഈ രോഗത്തെ ഒരു മഹാമാരിയാക്കുന്നത്. സാമ്പത്തിക വളർച്ചയെയും സാമൂഹിക പരിസ്ഥിതിയെയും ഈ രോഗം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് പരിസ്ഥിതിയും ആവാസവ്യവസ്ഥയും അതിലുണ്ടായ മാറ്റങ്ങളും. കൊറോണക്കാല ത്തിനു മുൻപ് പ്രകൃതി ഒരു മാലിന്യകൂമ്പാരമായിരുന്നു. വായുമലിനീകരണവും ജലമലിനീകരണവും ഓരോ ദിവസവും പ്രകൃതിയേയും ആവാസവ്യവസ്ഥ തന്നെയും ചൂഷണം ചെയ്തു കൊണ്ടിരുന്നു. ഇതിന്റെ നേർക്കാഴ്ചയായിരുന്നു ഡൽഹിയിലും മറ്റും പ്രത്യക്ഷപ്പെട്ട ഓക്സിജൻ പാർലറുകൾ. മനുഷ്യൻ ശുദ്ധവായു വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ. ഇത്തരത്തിൽ മനുഷ്യനും അവർ ഉണ്ടാക്കിയെടുത്ത സാങ്കേതികവിദ്യകളും പ്രകൃതിയെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. അതിനിടയിലാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന വൈറസ് രോഗത്തിന്റെ ഉത്ഭവവും ലോകത്താകമാനം അതിന്റെ വ്യാപനവും ഉണ്ടായത്. രോഗത്തിന്റെ വ്യാപനം പല രാജ്യങ്ങളെയും സമ്പൂർണ അടച്ചിടലിലേക്ക് നയിച്ചു. മനുഷ്യർ വീട് വിട്ടു പുറത്തിറങ്ങാതായി. യന്ത്രങ്ങളും സാങ്കേതികതയും പ്രവർത്തനരഹിതമായി. മനുഷ്യൻ പ്രകൃതിക്കുമേൽ ഏൽപ്പിച്ചിരുന്ന പ്രഹരങ്ങളിൽ കുറവുവന്നു. ഇതേതുടർന്ന് പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ അനിർവചനീയമാണ്. ഇന്ത്യയിലെ ഏറ്റവും അധികം മലിനമായ നദികളിലൊന്നായ യമുനാനദിയുടെ തെളിമയും വീണ്ടെടുത്ത നിർമലതയും ഇതിന്റെ നേർസാക്ഷ്യങ്ങളിൽ ഒന്നുമാത്രം. പൊതുഇടങ്ങളിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ അപ്രത്യക്ഷമായി. നിരത്തുകളിൽ കണക്കില്ലാതെ പുക തുപ്പി കൊണ്ടിരുന്ന വാഹനങ്ങൾ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷം അണുവിമുക്തമായി. ജലാശയങ്ങളിൽ തെളിമ വർദ്ധിച്ചു. നാടൻ ഭക്ഷണത്തിലേക്കും കൃഷിരീതികളിലേക്കും ആളുകൾ മടങ്ങി തുടങ്ങി. വീട്ടു തൊടികളിലെ വിഷരഹിതമായ കായ്കനികളുടെ മേന്മ ആളുകൾ മനസ്സിലാക്കി. അനാവശ്യ ആർഭാടവും ആഡംബരവും ഒഴിവാക്കാനാവും എന്നും മാറ്റിവയ്ക്കാൻ ആവുന്ന തിരക്കുകളേ ജീവിതത്തിൽ ഉള്ളൂ എന്നും പലരും തിരിച്ചറിഞ്ഞു. കൊറോണയുടെ പ്രത്യക്ഷ യാഥാർത്ഥ്യങ്ങളാണ് ഇവയെല്ലാം. രോഗവും രോഗ വ്യാപനം രാജ്യങ്ങളെയും മനുഷ്യരെയും മുൾമുനയിൽ നിർത്തുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞവ പ്രകൃതിയിൽ ഉണ്ടാക്കിയ അനുകൂലമാറ്റങ്ങൾ ഒഴിവാക്കാനാവില്ല. കൊറോണയും കൊറോണക്കാലവും മുന്നോട്ടുവെക്കുന്ന ചിന്തകളും കാഴ്ചകളും വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. വരുംനാളുകളിൽ പ്രകൃതിയും ആവാസ വ്യവസ്ഥയും ആവശ്യപ്പെടുന്ന നല്ല മാറ്റങ്ങൾക്ക് ഈ കൊറോണക്കാലം ഒരു പ്രചോദനമാകട്ടെ. ജാഗ്രത പാലിച്ചു കൊണ്ട് തന്നെ രോഗമകറ്റികൊണ്ട് നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പരിരക്ഷിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം