വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

<bigതിരുവല്ലം ഗേൾസിൽ സ്കൗട്ട് ആന്റ് ഗൈഡ്സ്


             കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും അച്ചടക്കത്തിനും വഴികാട്ടിയാകുന്ന ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ തിരുവല്ലം വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂൾ യൂണിറ്റിൽ 42 കുട്ടികളാണ് അംഗത്വം സ്വീകരിച്ചിട്ടുള്ളത്. ശ്രീമതി.രേവതി അനിൽ, ശ്രീമതി.ആര്യ.എ.തുടങ്ങിയ ഗൈഡ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഒരു മണിക്കൂർ ക്ലാസ് നടന്നു വരുന്നു. ആറ്,ഏഴ്, ക്ലാസുകളിലെ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഗൈഡ്സിന്റെ ഒന്നാം ഘട്ടമായ പ്രവേശിലെ പാഠഭാഗങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.