വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ

കൺവീനറായ ശ്രീമതി. ദിവ്യ ടീച്ചറിന്റ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.

എനർജി ക്ലബ്ബ്

ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. കൺവീനറായ ശ്രീമാൻ മധു സാറിന്റെയും ശ്രീമതി റെനി ടീച്ചറിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.

കമ്പ്യൂട്ടർ ക്ലബ്ബ്

അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു.

ഹെൽത്ത്ക്ലബ്ബ്

അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലബ്ബംഗങ്ങൾ കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നടത്തുന്നു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ചുമതല വഹിക്കുന്നു. ഹെൽത്ത്ക്ലബ്ബ് കൺവീനറായ ശ്രീമതിഅനിത ടീച്ചറിന്റെയും കോ-കൺവീനറായ ശ്രീമതി സുനിത ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിസ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. എം.ആ൪ വാക്സി൯ – ആരോഗ്യ രംഗത്തെ ദീ൪ഘ വീക്ഷണം ഭാവിതലമുറയുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നാഷണൽഹെൽത്തു മിഷനും സ൪ക്കാരും സംയുക്തമായി.

കൗമാരക്ലബ്ബ്

കൺവീനറായശ്രീമതി ശ്രീലേഖ ടീച്ചറിന്റ കോ-കൺവീനറായ ശ്രീമതിഅനിത ടീച്ചറിന്റെയും നേതൃത്വത്തിൽ കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.

'യൂണിഫോം കമ്മിറ്റി'

കൺവീനറായശ്രീമതി സുനിത ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ ഗവൺമെന്റ് തരുന്ന 2 യൂണിഫോം കൂടാതെ സ്റ്റാഫിൽ നിന്നും പണം ശേഖരിച്ച് യൂണിഫോം വാങ്ങി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്നു

നൂൺ-ഫീ‍ഡിംഗ്കമ്മിറ്റി

കൺവീനറായശ്രീമതി ശ്രീമതി റെനി ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ വ്യത്യസ്ത കറികൾ ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുന്നു.