വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/മീനയുടെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
മീനയുടെ സമ്മാനം


വസന്തപുരം എന്ന ഗ്രാമത്തിൽ ഒരു കൊച്ചു വീടുണ്ടായിരുന്നു.മീനയും മീനയുടെ അച്ഛനും അമ്മയും അനിയനുമായിരുന്നു അവിടെ താമസം.പട്ടിണി നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ അവർ കഴിഞ്ഞു.ഒരു ദിവസം മീന അവളുടെ കൂട്ടുകാരി ലീനയുടെ പിറന്നാളിന് പോകാൻ ഒരുങ്ങുകയായിരുന്നു.അപ്പാഴാണ് അവൾ ഓർത്തത് ലീനയ്ക്ക് കൊടുക്കാൻ സമ്മാനമൊന്നുമില്ല എന്ന കാര്യം.ഒരു പാവ വാങ്ങിത്തരാൻ അവൾ അച്ഛനോട് പറഞ്ഞു.പാവ വാങ്ങാൻ പണമില്ലെന്നും പകരം ഒരു തേൻമാവിൻ തൈ കൊണ്ട് പോകാൻ അച്ഛൻ പറഞ്ഞു.അവൾ കരയാൻ തുടങ്ങി.അമ്മ പലതും പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.കൂട്ടുകാരെല്ലാം സമ്മാനം കൊടുക്കുമ്പോൾ ഞാൻ മാത്രം തൈ കൊടുക്കാനോ എന്ന് പറഞ്ഞ് അവൾ കരഞ്ഞു.ഒടുവിൽ സമ്മാനം വാങ്ങിത്തരമെന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയി.മടങ്ങി വന്നപ്പാൾ അച്ഛന്റെ കൈയ്യിൽ സമ്മാനപ്പൊതി കണ്ട് മീന സന്തോഷിച്ചു.അതുമായി അവൾ ലീനയുടെ വീട്ടിലേക്ക് പോയി.കൂട്ടുകാരെല്ലാം ചേർന്ന് കേക്ക് മുറിച്ച് പങ്കുവെച്ച് കഴിച്ചു.എല്ലാവരും ചേർന്ന് അവൾക്ക് സമ്മാനങ്ങൾ കൊടുത്തു.എല്ലാവരും കൂടി പിറന്നാൾ സദ്യയൊക്കെ കഴിച്ചു.വൈകുന്നേരമായപ്പാൾ ലീനയും കൂട്ടുകാരും ചേർന്ന് സമ്മാനപ്പൊതികൾ ഓരോന്നായി തുറക്കാൻ തുടങ്ങി.ഒടുവിലാണ് അവർ മീനയുടെ സമ്മാനപ്പൊതി തുറന്നത്.ആ സമ്മാനം കണ്ട് കൂട്ടുകാരെല്ലാവരും കളിയാക്കി ചിരിക്കാനും മീന കരയാനും തുടങ്ങി.അച്ഛൻ പറഞ്ഞപോലെ അതിൽ തേൻമാവിൻ തൈ ആയിരുന്നു.ഏറ്റവും മോശപ്പെട്ട സമ്മാനമെന്ന് പറഞ്ഞ് എല്ലാവരും അവളെ കളിയാക്കി.ഇതുകണ്ട് ലീനയുടെ അച്ഛൻ അവിടേക്ക് വന്നു.നിങ്ങളെല്ലാവരും കൊടുത്തതിൽ വെച്ച് ഏറ്റവും നല്ല സമ്മാനം മീനയുടേതാണെന്ന് അദ്ദേഹം പറഞ്ഞു മീനയെ സമാധാനിപ്പിക്കുകയും ചെയ്തു.അതിനു ശേഷം ലീനയും അച്ഛനും കൂടി ആ തൈ മുറ്റത്ത് നട്ടു.ലീന മീനയെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.മീനയ്ക്ക് സന്തോഷമായി.

അസ്ന.റ്റി.എസ്സ്
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ