വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണക്കുട്ടന്റെ ലോകസഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കുട്ടന്റെ ലോകസഞ്ചാരം


 കഴിഞ്ഞ വർഷം ഒരു ലാബിൽ നിന്ന് ഒരു വൈറസ് പുറത്തിറങ്ങി.നല്ല ഉരുണ്ട് തടിച്ച് ചുവന്ന് മുള്ളുകളുള്ള ആ സുന്ദരനെ നാട്ടുകാർ കൊറോണ എന്ന പേരു വിളിച്ചു. അവനെ ഷേയ്ക്ക് ഹാൻഡ് കൊടുത്ത് ക്ഷണിച്ചു.അവന് കഴിക്കാൻ ഭക്ഷണവും വെള്ളവും നൽകി.അവൻ ഒരു അപകടകാരിയായ ഒരു വൈറസ് ആയിരുന്നു.കൈ കൊടുക്കുമ്പോൾ അവരറിയാതെ തന്റെ പോരാളികളെ അവരിൽ കുത്തി നിറച്ചു.കൊറോണ തന്റെ പൊതു സ്വഭാവമെടുത്തു.നിങ്ങളെ കൊല്ലാനാണ് ഞാൻ വന്നതെന്ന് അവൻ പറഞ്ഞു.അതോടെ എല്ലാവരും വളര ഭയത്തിലായി.എല്ലാവരെയും അവൻ ആക്രമിച്ചു. വൈറസ് നൽകിയ പനിയും ചുമയും എല്ലാവർക്കും വന്നു.വളരെപ്പേർ മരിച്ചു. അവനെ പേടിച്ച് റോഡുകളും മാളുകളും കടകളും സ്കൂളുകളും എല്ലാ ഓഫീസുകളും പൂട്ടി.എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരുന്നു.വീട്ടിലെ വാതിലിൽ തട്ടും മുട്ടും കേട്ടിട്ടും തുറക്കാതെ ഇരുന്നു.അങ്ങനെ ഒരു ദിവസം കൊറോണ റോഡിലൂടെ നടന്ന് നടന്ന് കൈ കഴുകാത്ത ആളെ നോക്കി നടക്കുകയായിരുന്നു.നടന്നു നടന്നു കേരളത്തിലെത്തി.അവിടെ ചിലർക്ക് രോഗം പരത്തി.അതിനുശേഷം നോക്കിയപ്പോൾ എല്ലാവരും മാസ്ക്കുകളും ഗ്ലൗസുകളും ധരിച്ചിരിക്കുന്നു.ഒറ്റക്കെട്ടായി നിൽക്കുന്ന കേരളജനതയെക്കണ്ട് കൊറോണ നാടുവിട്ടു. അതിനുശേഷം പിന്നീട് കൊറോണ ലോകത്തിൽ കാലുവച്ചില്ല.ഒറ്റക്കെട്ടായാൽ കൊറോണ എന്ന ഭീകരനെ നമുക്ക് ഓടിക്കാം.

അനഘ എൽ സി
7 ബി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ