ചുട്ടുപഴുത്തൊരു ഭൂമിക്കായ് നട്ടു ഞാനൊരു സമ്മാനം ,
ഇട്ടു അതിനൊരു ഓമന നാമം മൊട്ടിട്ടു പുതിയൊരു ഹരിതാപം.
വറ്റി വരണ്ടൊരു മണ്ണിൽ നട്ടു കൊച്ചു കുറുമ്പൻ പൊൻ വിത്ത് ,
വെള്ളമൊഴിച്ചു വളമതു നൽകി പൊന്നോമനയെ കൊഞ്ചിച്ചു.
നാളുകൾ ചില തതു പോയപ്പോൾ വേരതു വന്നു തളിരതു വന്നു പയ്യെപ്പയ്യെ ഇലവന്നു ,
വാനോളം പൊൻ വിത്തു വളർന്നു തണലേകി പൊൻ മരമായ് .