വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുംശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും

പ്രകൃതിയുടെ സമതുലിതാവസ്ഥയിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജസ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോക രാഷ്ട്രങ്ങൾക്ക് പ്രേരകശക്തിയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർധന, ശുദ്ധജലക്ഷാമം, ജൈവവൈവിദ്ധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്‌നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

നാം കഴിക്കുന്ന ഭക്ഷണം, ശരീരശുചിത്വം, കായികപരിശീലനം ഇവയൊക്കെ ശെരിയായ ആരോഗ്യം നിലനിർത്തുന്നതിനു നിർണായകപങ്കു വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറവിൽ നിന്നുമാണ്. പരോപജീവി, വിര, ചിരങ്, വൃണങ്ങൾ, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യെക്തിശുചിത്വമാണ്. ഇത്തരം രോഗങ്ങൾ ശുചിത്വശീലങ്ങളിലൂടെ പ്രതിരോധിക്കാം. ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കുന്നത് ഭക്ഷണമലിനീകരണം, ഭക്ഷണത്തിലെ വിഷം, രോഗവ്യാപനം എന്നിവ തടയാൻ സാധിക്കും.


റിഹാൻ പി
6 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം