വി.എച്ച്.എസ്.എസ്. കരവാരം/നാഷണൽ കേഡറ്റ് കോപ്സ്/2025-26
എൻ സി സി സെലക്ഷൻ 2025-26
ഈ അധ്യയന വർഷത്തെ എട്ടാം ക്ലാസ് കുട്ടികൾക്ക് ,സ്കൂൾ എൻ.സി.സി ഓഫീസർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയൂണിറ്റിന്റെ കീഴിലുള്ള എൻ.സി.സി യൂണിറ്റിന്റെ സെലക്ഷൻ ജൂൺ 18, വ്യാഴാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.
യോഗാദിനം



ജൂൺ 21 ,ശനിയാഴ്ച്ച എൻ.സി.സി.ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു അന്തർദേശീയ യോഗാദിനത്തിന്റെ ഭാഗമായി എൻ.സി.സി ഓഫിസർ ശ്രീ. അൻഷാദ് സാർ കുട്ടികൾക്ക് യോഗപരിശീലനം നൽകി .

എൻ സി സി ക്യാമ്പ്

2025 -26 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുകയും പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു .