വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

രക്തദാനദിനം ജൂൺ 14  

അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി ജെ. ആർ .സി യുടെ നേതൃത്വത്തിൽ ജൂൺ 16 നു സ്പെഷ്യൽ അസംബ്ലി നടത്തുകയും രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലബ് ലീഡറായ അഭിരാമി സംസാരിക്കുകയും ചെയ്തു. രക്തദാന ദിനവുമായി ബന്ധപ്പെട്ടു ജെ .ആർ.സി ക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെ കുറിച്ച് ക്ലബ് കൺവീനർ ശ്രീമതി. രാഖി രഘുനാഥ് സംസാരിച്ചു .ജെ. ആർ .സി  കേഡറ്റ്‌സ് തയ്യാറാക്കിയ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രെസ് ശ്രീമതി. റീമ ടീച്ചറിന് കൈമാറി .രക്തദാന ദിനത്തോട് അനുബന്ധിച്ചു ഉപന്യാസ മത്സരം ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .

ഹെഡ് മിസ്ട്രെസ് ശ്രീമതി. റീമ ടീച്ചറിന് ഫസ്റ്റ് എയ്ഡ് ബോക്സ് കൈമാറുന്നു




സ്പെഷ്യൽ അസംബ്ലി




ജെ ആർ സി ക്ലബ് ആഗസ്റ്റ് 2025

ഫസ്റ്റ് എയ്ഡ് ചെയ്യുന്നതെങ്ങനെ എന്നുള്ള വിശദീകരണം -നൗഫൽ 10 സി

ഹിരോഷിമ ദിനത്തിനോട് അനുബന്ധിച്ചു ജെ .ആർ. സി ക്ലബ് അംഗങ്ങൾ സ്പെഷ്യൽ അസംബ്ലി നടത്തുകയും സ്പെഷ്യൽ അസംബ്ലിയിൽ ഫസ്റ്റ് എയ്ഡ് ചെയ്യുന്നത് സംബന്ധിച്ചു 10 സി യിലെ നൗഫൽ  വിശദീകരിക്കുകയും ചെയ്തു .ജെ ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്തൊരു തേൻമാവ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ തേൻമാവ് നടുകയും ജെ.ആർ.സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു .

സ്കൂൾ മുറ്റത്തൊരു തേൻമാവ്
സ്കൂൾ മുറ്റത്തൊരു തേൻമാവ്
ജെ.ആർ.സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു