വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

രക്തദാനദിനം ജൂൺ 14,2023.

2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി  ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ  രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്  തയ്യാറാക്കി നൽകുകയും ചെയ്തു.

രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി ക്ലബ് അംഗങ്ങൾ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ. ടി ക്ക് കൈമാറുന്നു
സ്കൂളിലെ ഉച്ച ഭക്ഷണം വിളമ്പുന്ന ജോലി ജെ .ആർ. സി കുട്ടികൾ ഏറ്റെടുത്തപ്പോൾ



ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം

ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി.

നാഗസാക്കി ദിനാചരണം -പ്ലക്കാർഡ്

ഓണകിറ്റ് വിതരണം -ജെ .ആർ .സി ക്ലബ്.

ഓണാഘോഷം -2023 ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ആർ .സി ക്ലബ് അംഗങ്ങൾ ഓണകിറ്റ് വിതരണം ചെയ്തു .

ഓണകിറ്റ് വിതരണം -റീമ ടീച്ചർ ,ഹെഡ്മിസ്ട്രസ്

ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസ്

ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസിന്റെ സ്കൂൾതല മത്സരം സെപ്തംബർ 8 ,വെള്ളിയാഴ്ച ഉച്ചക്ക് 1 .30 നു ജെ.ആർ.സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .ജെ.ആർ.സി.,പൊതുവിജ്ഞാനം കറന്റ് അഫേർസ് എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത് .

സെപ്തംബർ 8
ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസ്

ലോക എയ്ഡ്സ് ദിനം -ഡിസംബർ 1

ലോക എയ്ഡ്സ് ദിനം -ഡിസംബർ 1

ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു ജെ.ആർ.സി ക്ലബ് അംഗങ്ങൾ സ്പെഷ്യൽ അസംബ്ലി നടത്തുകയും പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു .

ലോക എയ്ഡ്സ് ദിനം -സ്പെഷ്യൽ അസംബ്ലി