ആരാധനാലയം അടച്ചുപൂട്ടി
ആശുപത്രികൾ തുറന്നു വച്ചു
മാലാഖമാർ പറന്നിറങ്ങി മർത്യന്റെ കണ്ണീരൊപ്പി
തല്ലിയും തലോടിയും ലാത്തിയെത്തി
ജാതിയും മതവും ഇല്ലാതായ്
കരളു പങ്കിടാം കൈ അകറ്റിടാം
ലഹരിയുടെ വീഞ്ഞ്
മാറ്റി നിർത്തിടാം
ലഹരിയാകട്ടെ സ്നേഹവും കരുതലും
അസ്വാതന്ത്ര്യത്തിലടച്ചുപൂട്ടിടാം
നാളെ സ്വതന്ത്ര്യത്തിൻ ചിറകിലേറി ടാൻ
പുതിയ പുലരിയെ കാത്തു നിന്നിടാം
ബ്രേക്ക് ദി ചെയിൻ