പരിസരമാകെ കുന്നു കൂടി
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
മാമകദേശം മാലിന്യത്താൽ
നിറഞ്ഞു നിൽക്കുകയാണല്ലോ
മാലിന്യങ്ങൾ എല്ലാം തന്നെ
തന്നരികിൽ തള്ളുമ്പോൾ
സുന്ദരിയായൊരു പുഴയുടെ മാറിൽ
മാലിന്യങ്ങൾ നിറയുന്നു
വേനലിൽ വറ്റിവരണ്ടൊരു പുഴയെ
കാണുമ്പോളെൻ കരൾ പിടയുന്നു
പ്രളയമെന്നൊരു പേരിൽ തുടങ്ങി
ദുരിതം പെയ്തൊരു നാളിൽ
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
മഹാമാരി പരത്തുന്നു
മർത്യാ നിൻ കർമഫലം
നിനക്കുതന്നെ തിരിച്ചടിയായി