വിളയാട്ടൂർ ജി.എൽ.പി.സ്കൂൾ/ചരിത്രം
*വിളയാട്ടൂർ
ഗവ: എൽ.പി.സ്കൂൾ*
നാട്ടാശാന്മാരും നാട്ടറിവ് പള്ളിക്കൂടങ്ങളും എഴുത്തോലയും എഴുത്താണിയും തൊണ്ടും മണലും ഉപയോഗിച്ചുള്ള നിലത്തെഴുത്തും ഒക്കെയായി കഴിഞ്ഞിരുന്ന പഴയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ആയിരുന്നു ഈ വിദ്യാലയത്തിന്റെയും വളർച്ച .നിലത്തെഴുത്ത് പാഠശാല മുതൽ പല രൂപ ഭാവഭേദങ്ങൾ സ്വീകരിച്ചു ഇന്നത്തെ രൂപം കൈക്കൊണ്ട വിളയാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിക്കുന്നത് 1888 ലാണ്.
പട്ടോന കുന്നു മുതൽ കണ്ടം ചിറ വരെയുംഇരിങ്ങത്ത് മുതൽ മഞ്ഞക്കുളം വരെയും ഉള്ള ഭൂപ്രദേശത്തെ നിവാസികളിൽ ഈ വിദ്യാലയത്തിൽ പഠിക്കാത്തവരുടെ എണ്ണം വളരെ ചുരുക്കമാണ്.വിളയാട്ടൂർ ഗ്രാമത്തിലെ നടുക്കണ്ടി എന്ന സ്ഥലത്ത് സമീപപ്രദേശത്തുള്ള കാവുള്ളാംവീട്ടിൽ അപ്പുനായർ അധികാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്.പിന്നീട് ഈ വിദ്യാലയം പഴയ മലബാർ ഡിസ്ട്രിക് ബോർഡിൻറെ കീഴിൽ ആയി.ബോർഡ് സ്കൂൾ എന്നുപറഞ്ഞാൽ എന്നും സാധാരണ ജനങ്ങൾക്ക് മനസ്സിലാവും. പഴയ തലമുറയിൽ പെട്ട പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എങ്കിലും വന്ദ്യവയോധികരായ പലരും ഇന്നും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് .വിദ്യാലയം സ്ഥിതി ചെയ്തിരുന്നസ്ഥലവും കെട്ടിടവും മുൻ ഉടമ കൈമാറ്റം ചെയ്തപ്പോൾ വിദ്യാലയത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലായി. കെട്ടിടം പൊളിച്ചു വിറ്റപ്പോൾ ഓടപ്പായ കൊണ്ട് മറച്ച ഒരു ഷെഡ്ഡിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അധികകാലം അവിടെയും പ്രവർത്തിക്കാൻ കഴിഞ്ഞില്ല.ഏറ്റവുമൊടുവിലായി സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യം ഒക്കെ ചെയ്തു തന്നത് മുണ്ട പ്രാണി, എന്ന വീട്ടുകാരാണ്.ഈ സ്ഥലത്ത് 1982 ഈ പ്രദേശത്തെ നല്ല മനുഷ്യരുടെയും സർക്കാരിനെയും ശ്രമഫലമായി4 ക്ലാസ് മുറികളും ഓഫീസും ഉള്ള ഒരു കെട്ടിടം ഉണ്ടാക്കാൻ സാധിച്ചു.മേപ്പയൂർ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് വിളയാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂൾ . 2004 ൽ വിദ്യാലയത്തിന്റെ 116 മത് വാർഷികം ആഘോഷിച്ച അവസരത്തിൽ സൗജന്യമായി ലഭിച്ച സ്ഥലം ഉപയോഗിച്ച് സ്കൂളിലേക്ക് ഒരു റോഡ് വെച്ചിട്ടുണ്ട്.
സാധാരണക്കാരിൽ സാധാരണക്കാരനായ കർഷകത്തൊഴിലാളികളുടെയും കൂലി വേലക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ ഏറെയും. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ കടന്നുകയറ്റം ഈ വിദ്യാലയത്തിലെ പ്രവർത്തനത്തെയും ഒരു ഘട്ടത്തിൽ ബാധിച്ചിരുന്നു.. 2003ഡിസംബർ മാസം മുതൽ 2004 മാർച്ച് 31 വരെ നീണ്ടുനിന്ന ഈ വിദ്യാലയത്തിന്റെ നൂറ്റി പതിനാറാം വാർഷികം ഉദ്ഘാടനം ചെയ്തത്അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന അഡ്വ പി .ശങ്കരൻ അവർകളായിരുന്നു.വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ അധ്യാപകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. 2014 കാല ഘട്ടത്തിൽ സ്കൂളിൽ 40 ൽ ചുവടെ വിദ്യാർഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്നു പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമ ഫലമായി വിദ്യാലയത്തിന്റെ ഭൗതിക അക്കാദമിക മേഖലകളിൽ പുരോഗതി കൈ വന്നു. സ്കൂളിൽ പ്രീപ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ബഹു പേരാമ്പ്ര എം എൽ എ ശ്രീ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്കൂളിന് വാഹനം അനുവദിക്കുകയും ചെയ്തത് സ്കൂളിന്റെ വളർച്ചയിൽ ഏറെ സഹായകരമായി. ഇതോടൊപ്പം പുതിയ അടുക്കള, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുംഗ്രാമ പഞ്ചായത്ത് മുഖേന ലഭ്യമായി. നിലവിൽ മുഴുവൻ ക്ലാസ്സ്‌റൂമുകളും പ്രൊജക്ടർ, കമ്പ്യൂട്ടർ സൗകര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. 2021-22 അധ്യയന വർഷം സ്കൂളിൽ എൽ പി വിഭാഗത്തിൽ 102വിദ്യാർഥികളും പ്രീപ്രൈമറി വിഭാഗത്തിൽ 26 വിദ്യാർഥികളും ഉണ്ട്. 2021 ൽ പേരാമ്പ്ര മണ്ഡലം എം എൽ എ ശ്രീ ടി പി രാമകൃഷ്ണൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ചത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |