വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്പോർട്സ് ക്ലബ്ബ്/2025-26
ഫൂട്ബോൾ ടൂർണമെന്റ് 03.07.2025
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി
കായിക മേള 07.08.2025
ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു .
സ്വാതന്ത്ര്യ ദിനം 15.08.2025
ആഗസ്റ്റ് 15. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന ദിനം. രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അതിനായി ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ നമ്മൾ സ്മരിക്കുകയാണ്.
ഈ മഹത്തായ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയിൽ, രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമായ സംഭാവനകൾ നൽകേണ്ടതും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾ വ്യർഥമാകില്ലെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്ട്രനിർമ്മാണത്തിൽ നമുക്കോരോരുത്തർക്കും ഒരു പങ്കുണ്ട്. അത് നമ്മുടെ തൊഴിലുകളിൽ മികവ് പുലർത്തുന്നതിലൂടെയോ ഉത്തരവാദിത്തമുള്ള പൗരന്മാരാകുന്നതിലൂടെയോ സഹജീവികളോട് അനുകമ്പയോടെയും കരുതലോടെയും പെരുമാറുന്നതിലൂടെയോ ആകാം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തു സൂക്ഷിക്കേണ്ടതും നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
നമ്മുടെ സ്വാതന്ത്ര്യം വെറുമൊരു പദവിയല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണെന്ന് ഓർമ്മയിൽ സൂക്ഷിക്കുക. നമുക്ക് ലഭിച്ചതിനേക്കാൾ ശക്തവും കൂടുതൽ നീതിയുക്തവും സുസ്ഥിരവുമായ ഒരു രാഷ്ട്രം ഭാവി ഇന്ത്യൻ തലമുറക്ക് കൈമാറാൻ നാം കടപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ അർപ്പണബോധത്തോടെയും സമഗ്രതയോടെയും സേവിക്കുമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാം.
ഈ വർഷത്തെ വിരാലി വിമല ഹൃദയ ഹൈ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയർത്തലോടും ദേശഭക്തി ഗാനങ്ങളോടും കൂടെ ആരംഭിച്ചു . തുടർന്ന് ദേശിയ ഗാനം ആലപിച്ചു . എസ് പി സി യുടെ നേതൃത്വത്തിലുള്ള വിപുലമായ പരേഡും മാർച്ച് പാസ്റ്റും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി . ഏറെ ശ്രധെയമായത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഫ്ലാഷ് മൊബ് ആയിരുന്നു .ഏകദേശം 50 വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ച പരിപാടി ഏറെ ആകർഷണീയമായിരുന്നു . സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു . പൊഴിയൂർ പോലീസ് സ്റ്റേഷൻ എസ് എച് ഓ ശ്രി വിനീഷ് വി എസ് , പൊതിസ് സ്വർണ മഹൽ മാനേജർ ശ്രി ഗോപകുമാർ , സ്കൂൾ ലീഡർ എബിറ്റോ , എന്നിവർ സന്ദേശം നൽകി . സീനിയർ അസിസ്റ്റന്റ് ജോളി കുട്ടി ടീച്ചർ കൃതജ്ഞാത അറിയിച്ചു സംസാരിച്ചു . തുടർന്ന് മധുരം നൽകി.