വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് രഹിത കേരളം
പ്ലാസ്റ്റിക് രഹിത കേരളം
നമ്മുടെ സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് നാം ഇപ്പോൾ വിശേഷിപ്പിക്കുന്നത് എന്നാൽ അധികം താമസിക്കാതെ അത് പ്ലാസ്റ്റിക് കൊണ്ടുള്ള മാലിന്യങ്ങളുടെ സ്വന്തം നാട് എന്ന് തിരുത്തി പറയേണ്ടി വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ജൂൺ 5 ലോക പരിസ്ഥിതി ദിനം നമ്മുടെ നഗരപ്രദേശങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പാരമ്പര്യത്തെയും സംസ്കാരത്തെയും വിദ്യാഭ്യാസപുരോഗതി യുടെയും പേരിൽ ഊറ്റം കൊള്ളുന്ന നമ്മുടെ മുൻപിൽ ഈ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ ചോദ്യചിഹ്നമായി നിലനിൽക്കുന്നു 2018-19 വർഷത്തിൽ നമ്മുടെ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുപ്രകാരം ഒരു വർഷം 130 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് നാം സമുദ്രത്തിൽ ഉപേക്ഷിക്കുന്നത് ഒരു സമുദ്രം ആവാസവ്യവസ്ഥയാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ ഭൂമിയിൽ ഉള്ളതിനേക്കാൾ പതിമടങ്ങ് സസ്യങ്ങളും ജീവജാലങ്ങളും വസിക്കുന്ന സമുദ്രങ്ങളിൽ ആണ് ഇപ്പോൾ നാം വലിയ ക്രൂരതയാണ് ചെയ്യുന്നത് ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് ഈ പരിസ്ഥിതി ദിനത്തിൽ ഒരു പ്രത്യേകത ഉണ്ടായിരുന്നു എന്താണെന്നറിയാമോ? പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ ഇന്ത്യ ആയിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം "പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക" എന്നതുമായിരുന്നു നാമോരോരുത്തരും വസിക്കുന്ന ഭൂമി നമ്മുടെ മുൻ തലമുറ കൈമാറിയതും ഭാവിയിൽ പിൻ തലമുറയ്ക്ക് കൈമോശം വരാതെ ഒഴിഞ്ഞു കൊടുക്കേണ്ടത് മായ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മൾ ഉത്തരവാദികളാണ് അതിനുവേണ്ടി പ്രവർത്തിക്കുക പ്ലാസ്റ്റിക് ജൈവ വിഘടന പ്രക്രിയയ്ക്ക് വിധേയം ആകുന്നില്ല എന്നതാണ് പ്ലാസ്റ്റിക് ഏറ്റവും വലിയ പ്രശ്നം എത്രകാലം മണ്ണിൽ കിടന്നാലും ലയിച്ച് ചേരാത്ത പ്ലാസ്റ്റിക് ഘടനയെ മാറ്റിമറിക്കുന്നു ജലം മണ്ണിലേക്ക് ഊറിഇറങ്ങുന്നത് തടയുന്നു പ്ലാസ്റ്റിക്കിൽ നിന്നും ചില വിഷാംശങ്ങൾ ജലത്തിൽ കലർന്ന കുടിവെള്ളത്തിലും കലരുന്നു ഇത് രോഗങ്ങൾ ഉണ്ടാക്കുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന വിഷം വായുമലിനീകരണം മുതൽ അർബുദത്തിനു വരെ കാരണമാകുന്നുണ്ട്. 1987 മുതൽ ആണ് ഓരോ രാജ്യങ്ങളെ ആതിഥേയത്വം വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായത് ആതിഥേയ രാജ്യങ്ങൾ ആയിരിക്കും ഔദ്യോഗിക കർമ്മ പരിപാടികൾക്കും ആഘോഷങ്ങൾക്കും തുടക്കം കുറിക്കുക ഈ രീതി പിൻ തുടരുന്നതിലൂടെ അത് രാജ്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി കാട്ടാനും അതിനുള്ള പരിഹാരം നടപടികൾക്ക് പിന്തുണ നൽകാനും ഐക്യരാഷ്ട്ര സഭയ്ക്ക് സാധിക്കുന്നു 2018 ഇന്ത്യയാണ് ആതിഥേയ വഹിച്ചത് മനുഷ്യജീവിതം സുഗമം ആക്കുന്നതിനു വേണ്ടി കണ്ടുപിടിക്കുന്ന പല വസ്തുക്കളും മനുഷ്യർക്ക് തന്നെ വിനയായി തീരുകയാണ് പഴയകാലത്ത് മനുഷ്യർ ഉപയോഗിച്ചുകൊണ്ടിരുന്ന പല വസ്തുക്കളും ഉപയോഗത്തിന്ശേഷം മണ്ണിൽ ലയിച്ചു ചേരുന്നവ ആയിരുന്നു അതിന് കാരണം അവ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ എന്നുള്ളതാണ് എന്നാൽ ഇപ്പോൾ നാം ഉപയോഗിക്കുന്ന സാധനങ്ങൾ അധികവും കൃത്രിമമായി നിർമ്മിക്കുന്നവ യാണ് അതുകൊണ്ട് തന്നെ അവ മണ്ണിൽ ലയിച്ചു ചേരുന്നില്ല വളരെയധികം സാധനങ്ങൾ നാം ഉപയോഗിക്കുന്നുണ്ട് കുപ്പികൾ, പാത്രങ്ങൾ ചെരുപ്പുകൾ മുതലായവ സർവ്വ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ ആധിപത്യം കാണുവാൻ കഴിയും കൈകാര്യം ചെയ്യാനുള്ള സൗകര്യം പ്ലാസ്റ്റിക്കിനെ ജനപ്രിയ വസ്തുവാക്കി തീർത്തു ഉപയോഗശൂന്യമായി കഴിയുന്ന പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല ആശുപത്രികൾ ഹോട്ടലുകൾ അറവ് ശാലകൾ വ്യവസായശാലകൾ തുടങ്ങിയവയിൽ നിന്നെല്ലാം പുറംതള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റുകൾ ചിലയിടങ്ങളിൽ ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യങ്ങളുടെ ആധിക്യവും ആയി തട്ടിച്ചുനോക്കുമ്പോൾ അവയുടെ പ്രവർത്തനശേഷി കുറവാണ് ദ്രാവകരൂപത്തിലും വാതകരൂപത്തിലുള്ള മാലിന്യങ്ങളുടെ ഭീകരതയും ഒട്ടും കുറവല്ല വീര്യംകൂടിയ കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗങ്ങളും മണ്ണും ജലവും മലിനമായി തീരുന്നു വൻകിട ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മലിനജലം മൂലം കേരളത്തിലെ പല നദികളും വിഷമയമായി തീരുന്നു ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന പുക അന്തരീക്ഷത്തിന് മുകൾതട്ടിലേക്ക് ഉയരുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകപടലങ്ങൾ ഭൂമിയുടെ മുകൾ പരപ്പ് മുതൽ വ്യാപിക്കുകയാണ് ജീവിത സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മലിനീകരണത്തിന് തോതും വർദ്ധിച്ചുവരുന്നു അന്തരീക്ഷ മലിനീകരണം മൂലം ഭൂമിയുടെ രക്ഷാകവചം ആയി നിൽക്കുന്ന ഓസോൺ പാളി തകർന്നുകൊണ്ടിരിക്കുകയാണ് സാധനങ്ങൾ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുക എന്ന പഴയകാല സംസ്കാരമാണ് നാം ഇപ്പോഴും ജീവിക്കുന്നത് ഇങ്ങനെ വലിച്ചെറിയുന്ന സാധനങ്ങൾ മാലിന്യങ്ങൾ ആയി തീരാതെ ശരിയായി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട് അത് ശ്രദ്ധിക്കാതെ അലസമായ് വലിച്ചെറിയുകയാണ് ചെയ്യുന്നത് മാലിന്യ രഹിത കേരളം എന്ന സങ്കല്പം യാഥാർത്ഥ്യം ആക്കുന്നതിനുള്ള പല പരിപാടികളും ഔദ്യോഗികതലത്തിൽ ഇപ്പോൾ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നുള്ളതാണ് അവയിൽ പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങൾ ഇതിനെക്കുറിച്ച് ബോധവാന്മാരാണ് ആകേണ്ടത് അത്യാവശ്യമാണ് ഭരണാധികാരികളും സാധാരണ ജനങ്ങളും ഒരുപോലെ ശ്രമിച്ചാൽ മാത്രമേ പ്ലാസ്റ്റിക്മാലിന്യ രഹിത കേരളം എന്ന പദ്ധതി വിജയകരമായി നടപ്പാ ക്കാൻകഴിയുകയുള്ളൂ ഈ പരിപാടികളിൽ ഒക്കെ വിദ്യാർത്ഥികളും സജീവമായി പങ്കെടുക്കാൻ കഴിയും "പ്ലാസ്റ്റിക്മാലിന്യ രഹിത കേരളം എന്ന സുന്ദര സങ്കല്പം യാഥാർഥ്യമായി തീരട്ടെ" പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം തുണിസഞ്ചികൾ ഉപയോഗിക്കാം പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ ഉപയോഗം കുറയ്ക്കാം പരിസര ശുചീകരണം നടത്താം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |