വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/KCSL

Schoolwiki സംരംഭത്തിൽ നിന്ന്

KCSL

വിശ്വാസം, പഠനം, സേവനം, എന്നീ മൂല്യാങ്ങൾ ഉൾകൊണ്ട് KCSL എന്ന സംഘടന പ്രവർത്തിക്കുന്നു. കൊല്ലം രൂപതയിൽ യു.പി. എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സിംഗിൽ ഡാൻസിൽ ആൻമാത്യു എ ഗ്രേഡ് നേടി. ഇതിന് നേതൃത്വം വഹിക്കുന്ന സിസ്റ്റർ രമ്യക്കും സിസ്റ്റർ റിനിക്കും ശ്രീമതി ബിജിക്കും അബിനന്ദനങ്ങൾ.

ലോക പരിസ്ഥിതി ദിനത്തിൽ കൊല്ലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശ്രീ. ജോതി കെ എസ് വൃക്ഷത്തെ നട്ട് 2017-18 ലെ എൻ എസ് എസ് പ്രവർത്തനം ആരംഭിച്ചു. വായനാ ദിനം, യോഗാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവ ആചരിച്ചു. സ്വച്ഛ് ഭാരത് ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും സ്ക്കുളും പരിസരവും റോഡും വൃത്തിയാക്കി. കുട്ടികളിൽ സേവന സന്നദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് പഠനോപകരണങ്ങൾ, മഹിള മന്ദിരത്തിലും എസ് എസ് സമിതിയും ബാലസദനത്തിലും ഭക്ഷ​ണപൊതി, അരി, പലവ്യഞ്ജന വിതരണം പാലയേറ്റിവ് കെയറിൽ ഷീറ്റ്, എയർബെഡ് നൽകികൊണ്ട് സന്ദർശനം തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക എൻഎസ് എസ് മുന്നിട്ട് നിൽക്കുന്നു. സപ്തദിനസഹവാസക്യാംപിലോടനുബന്ധിച്ച് ദത്തു ഗ്രാമവാസികൾ ഗ്രോ ബാഗ് വിതരണം ചെയ്യുകയും അയൂർവേദഗവൺമെന്റ് ആശുപത്രിയിൽ ഔഷധത്തോട്ടം നിർമ്മിക്കകയും ചെയ്തു. പ്രോഗ്രാം ഒാഫീസറായി പ്രവർത്തിക്കുന്ന ഷെറിൻ എൻ.തോമസിന് അഭിനന്ദനങ്ങൾ.