വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • യൂ.പി.,, ഹൈസ്ക്കൂൾ വിഭാഗത്തിന് മനോഹരമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
  • ഹയർ സെക്കന്ററി വിഭാഗത്തിന് മൂന്നു നിലകളുള്ള രണ്ട് കെട്ടിടങ്ങളും മനോഹരമായ ഓഫീസും ഉണ്ട്. മൂന്നു സയൻസ് ലാബും കമ്പ്യൂട്ടർ ലാബും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
  • ഹയർ സെക്കന്ററി വിഭാഗത്തിൽ ജീവശാസ്ത്രം ഉൾപ്പെടുന്ന സയൻസ് ബാച്ചും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന കൊമേഴ്സ് ബാച്ചും ക്ലാസ്സുകൾ നടക്കുന്നുണ്ട്.
  • ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. കൈറ്റ് 2018 ൽ നൽകിയ 8 ലാപ്ടോപ്പ് ഉൽപ്പെടെ 13 കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ടെലിവിഷൻ സൗകര്യത്തോടുകൂടിയ ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
  • 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിമൂന്ന് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. . ഹയർ സെക്കന്ററിയിൽ 2017-18 അദ്ധ്യയനവർഷം തന്നെ നാല് മുറികൾ ഹൈടെക്കാണ്.
  • കുട്ടികൾക്ക് യാത്രാസൗകര്യത്തിനായ് നാല് ബസുകൾ സ്ക്കൂളിനുണ്ട്..
  • കുട്ടികൾക്ക് സോളാർ ചൂടുവെളളം കുടിവെള്ളമായി നൽകുന്നു.

ഹൈസ്ക്കൂൾ വിഭാഗം
വിജ്ഞാനം വിളമ്പുന്ന സ്ക്കൂൾ ഭിത്തികൾ
ഞങ്ങളുടെ കളിക്കളം