ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാലയ പ്രവർത്തനങ്ങൾ 2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം

വേനലവധിക്ക് ശേഷം ഇതാ ....... ഒരു അദ്ധ്യയന വർഷം കൂടി വന്നെത്തി.

വിദ്യാലയാങ്കണം നവാഗതരെ വരവേൽക്കാനായി ഒരുങ്ങി. മുണ്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മുണ്ടൂർ ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു. നവാഗതരെ മധുരവും വർണ ബലൂണുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. സജിത എം വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഷീബ കണ്ണൻ അധ്യക്ഷതയും വഹിച്ചു. 2024-25 ലെ LSS ജേതാക്കൾ , SSLC , +2 ഫുൾ A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു . അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി. ശോഭാ ദേവി ടീച്ചർ നന്ദി പറഞ്ഞു. പൂർവ്വാധ്യാപകർ , PTA , MPTA , SMC , രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിദ്ധ്യം ഇന്നത്തെ പരിപാടിക്ക് മാറ്റുകൂട്ടി.


പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ

വായനോത്സവം 2025


വായനാദിനം റിട്ട. പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വായനയുടെ വിശാലമായ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനായി ജയശങ്കർ മാഷ് നടത്തിയ അതിഥി ക്ലാസ് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു. കൂടാതെ കുട്ടികളിൽ സത്യസന്ധത വളർത്താനായി വിദ്യാലയത്തിൽ എല്ലാ വർഷവും നടത്തിക്കൊണ്ടു വരുന്ന ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും അദ്ദേഹം തന്നെ ചെയ്തു.വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ യുവ പ്രഭാത് വായനശാല സന്ദർശിച്ചു.


Class as lab ശില്പശാല

ജി എൽപി മുണ്ടൂരിൽ Class as lab പ്രോജക്റ്റിന്റെ ശില്പശാല നടന്നു. ബി ആർ സി കോഡിനേറ്റർ ശ്രീ നാഗരാജൻ സാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ബി ആർ സി ക്രാഫ്റ്റ് സ്പെഷലിസ്റ്റ് ശ്രീമതി വത്സല ടീച്ചർ നേതൃത്വം നൽകിക്കൊണ്ട് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ശില്പശാല നടന്നത്. തുടർച്ചയായ രണ്ടു ദിവസം കൂടി രക്ഷിതാക്കൾ ഉൾപ്പെടെ പഠനോപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്. ഭാഷാ ക്ലാസുകൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതോടൊപ്പം ഗണിതവും പരിസര പഠനവും ഉൾപ്പെടുന്ന പഠനോപകരണങ്ങൾ കൂടി നിർമ്മിക്കാൻ കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ രക്ഷിതാക്കൾ നേതൃത്വം നൽകിക്കൊണ്ട് ചെയ്യാനായി തീരുമാനമെടുത്തു. ശ്രീമതി വത്സല ടീച്ചർ നിർദ്ദേശങ്ങളും അവർക്ക് നൽകി. വളരെ താല്പര്യത്തോടെ കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്ന എല്ലാവർക്കും എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു എം പി ടി എ പ്രസിഡന്റ് ശ്രീമതി കൽപ്പകവല്ലി ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശോഭ ദേവി നന്ദിയും രേഖപ്പെടുത്തി. ഇനിയുള്ള ദിവസങ്ങളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ കൂടുതൽ പഠനോപകരണങ്ങൾ നിർമ്മിക്കാൻ തീരുമാനമായി

യോഗാദിനം

യോഗാദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി

വായനാദിനം സമാപനം

വായനോത്സവത്തോടനുബന്ധിച്ച് 2025- കുഞ്ചൻ സ്മാരക അവാർഡ് നേടിയ ശ്രീമതി. ശൈലജ ദേവിക്ക് ആദരവ് നൽകി. ചടങ്ങിൽ ശ്രീ. കാസിം മാസ്റ്റർ കുട്ടികളുമായി വായനാവിശേഷങ്ങൾ പങ്കിട്ടു .

വായനാനുഭവം പങ്കിടൽ

വായനോത്സവത്തോടനുബന്ധിച്ച് യുവപ്രഭാത് വായനശാലയുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കളുടെ വായനാനുഭവം പങ്കിടൽ ഒരു നവ്യാനുഭവമായി. കൂടാതെ കവിതാലാപന മത്സരവും ആവേശം പകർന്നു.

ജൂലൈ

ലഹരിവിരുദ്ധദിനാചരണം

അമ്മയും കുഞ്ഞും ക്വിസ് മത്സരം

ശ്രീ വി.എ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം വളരെ ആവേശത്തോടെ നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ.

ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും

വായനോത്സവം സമാപനവും ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ജൂലൈ 4 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ നിർവഹിച്ചു. ടീച്ചർ കുട്ടികൾക്കായി കൊണ്ടുവന്ന ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.

Class room as lab പദ്ധതി ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: ഗവ. എൽ പി സ്കൂൾ മുണ്ടൂരിൽ ക്ലാസ് റൂം ലാബുകൾ ഉദ്ഘാടനം ചെയ്തു. എസ് എസ് കെ യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാബുകൾ സജ്ജീകരിച്ചത്. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പറളി BPC ശ്രീ. അജിത് സർ പദ്ധതി വിശദീകരിച്ചു . BRC കോർഡിറ്റർ ശ്രീ. നാഗരാജൻ മാസ്റ്റർ , മുൻ അധ്യാപകനായ ശ്രീ രാജൻ മാസ്റ്റർ ,PTA -MPTA -SMC ഭാരവാഹികൾ എന്നിവർആശംസകൾ പറഞ്ഞു. തുടർന്ന് സീനിയർ സ്റ്റാഫ് ടി സാവിത്രി നന്ദിയും പറഞ്ഞു.

Samagra Wellness Education Society -

Samagra Wellness Education Society -2024- 25 അദ്ധ്യയന വർഷത്തെ LSS വിജയം കരസ്ഥമാക്കിയ 18 കുട്ടികൾക്ക് ആദരം നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനം പ്രത്യേക പരിപാടികൾ

ആഗസ്ത്

സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി

ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായ സ്റ്റുഡൻസ് സേവിങ് സ്കീം "സഞ്ചയിക" പദ്ധതിയിലേക്ക് ഗവ. എൽ പി സ്കൂൾ മുണ്ടൂരിലെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളേയും ചേർത്ത് നല്ലപാഠം ക്ലബ്‌ അംഗങ്ങൾ. എച്ച് എം ഉമാദേവി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശിവദാസൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം വി സജിത പദ്ധതി ഉദ്ഘാടനം ചെയ്തു. ഷീബ കണ്ണൻ,ബേബി ഗണേഷ്, എം രാജേഷ്, കല്പകവല്ലി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ടി സാവിത്രി നന്ദി പറഞ്ഞു.

സ്കൂൾ സുരക്ഷ ബോധവത്ക്കരണ ക്ലാസ്

വിദ്യാലയത്തിൽ സ്കൂൾ സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടന്നു.

ഗണിത ക്ലബ് ഉദഘാടനം

വിദ്യാലയത്തിലെ ഗണിത ക്ലബ് ഉദഘാടനം മുൻപ്രധാനാധ്യാപകൻ ശ്രീ വേണു മാസ്റ്റർ നിർവഹിച്ചു

സ്കൂൾ പാർലമെൻ്റ്

സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ട മാധവ് എ വിനീത്, മുഹമ്മദ് റിസ്വാൻ കെ.എം, സൻഹ സിതാര, അൻഷിഫ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനങ്ങൾ ഏറ്റെടുടുത്തു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം ഇന്ന് വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മത്സരവും പരിപാടികൾക്ക് മാറ്റുകൂട്ടി. മുൻ പ്രധാനാധ്യാപകരുടെ സാന്നിദ്ധ്യം വിദ്യാലയത്തിന് പുത്തനുണർവ്വേകി.

ഓണാഘോഷം


സെപ്റ്റംബർ

കായിക മാമാങ്കം

ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന്

തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ

ശ്രീ. ബി. എഡിസൺ സാർ ആയിരുന്നു. കാപ്പിൽ സുധാകരൻ സാറും കുടുംബാംഗങ്ങളും ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികളുടെ മത്സരങ്ങൾ കണ്ട് ആസ്വദിച്ചു. രാവിലെ കുട്ടികളുടെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിച്ചു. ആവേശ്വോജ്ജലമായ കായികമേളയാണ് ഇന്ന് വിദ്യാലയാങ്കണത്തിൽ അരങ്ങേറിയത്. കുട്ടികളുടെ മത്സരങ്ങൾക്ക് പുറമെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

ഹരിതമുകുളം പുരസ്‌കാരം

മാതൃഭൂമി സീഡ് 'ഹരിതമുകുളം പുരസ്‌കാരം ' ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി അവർകളിൽ നിന്നും ഏറ്റുവാങ്ങി.

സബ്ജില്ലാ കായികോത്സവം

പറളി സബ്ജില്ല കായികോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുണ്ടൂർ ജി.എൽ. പി.എസിൻ്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. എൽ.പി കിഡ്ഡിസ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഓവറോൾ അഗ്രിഗേറ്റ് നേടി വിദ്യാലയത്തിന് വീണ്ടും കായിക കിരീടം അണിയിച്ച താരങ്ങൾക്ക് ഒരായിരം ആശംസകൾ

സ്കൂൾ കലോത്സവം

വർണ്ണം@25 ഇന്നത്തെ ദിവസത്തെ വളരെ വർണാഭമാക്കി. കുട്ടികൾക്ക് പഠനത്തോടൊപ്പം കലാരംഗത്തെ മികവും തെളിയിക്കാനായി ഇന്ന് വിദ്യാലയമുത്തശ്ശി ഒരുങ്ങി. ഓരോ വേദികളിലായി വ്യത്യസ്തയിനം പരിപാടികൾ അരങ്ങേറി. നിറഞ്ഞ കൈയടികളോടെ എല്ലാ വേദികളും സജീവമായിരുന്നു.

ഒക്ടോബർ

വിജയത്തേരിലേറി ജി.എൽ.പി.എസ് മുണ്ടൂർ

2025-26 അധ്യയന വർഷത്തെ പറളി ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി ഗവ. എൽ.പി. എസ് മുണ്ടൂർ അഭിമാനനേട്ടത്തിൻ്റെ വിജയക്കൊടി പാറിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

ദേശീയ തപാൽ ദിനം

ദേശീയ തപാൽദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ കൂട്ടുകാർ മുണ്ടൂർ പോസ്‌റ്റോഫീസ് സന്ദർശിച്ചു.


നവംബർ

സർഗ്ഗോത്സവ പ്രതിഭകൾ @2025

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എം വി സജിത നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി

കലാകിരീടവുമായി ഗവ. എൽ.പി. സ്കൂൾ മുണ്ടൂർ

2025 -26 പറളി ഉപജില്ല കലോത്സവത്തിൽ അറബി കലോത്സവത്തിലും എൽ.പി. ജനറൽ കലോത്സവത്തിലും അഗ്രിഗേറ്റ് നേടി ജി.എൽ .പി.സ്കൂൾ മുണ്ടൂർ ജൈത്രയാത്ര തുടരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ

ശിശുദിനാഘോഷം

ശിശുദിനാഘോഷവും ശലഭോത്സവവും ഇന്ന് വിദ്യാലയത്തിന് മിഴിവേകി.

ഫീൽഡ്ട്രിപ്പ്

യുവക്ഷേത്ര കോളേജിലേക്കൊരു ഫീൽഡ്ട്രിപ്പ്

ബോധവത്കരണ ക്ലാസ്

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പി.ടി.എ മീറ്റിംഗിങ്ങിൽ ശ്രീ ജയശങ്കർ മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തി. പൊതു വിദ്യാഭ്യാസത്തെ കുറിച്ചും കുട്ടികളുടെ സമഗ്ര വളർച്ചയിൽ രക്ഷിതാക്കളുടെ മനോഭാവം എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചും കുറെ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. വളരെയേറെ ഫലപ്രദമായിരുന്നു ഇന്നത്തെ ക്ലാസ്.

യൂറിക്ക വിജ്ഞാനോത്സവം

ഡിസംബർ

ഫീൽഡ്ട്രിപ്പ്

മുണ്ടൂർ IRTC സന്ദർശനം

ക്രിസ്മസ് ആഘോഷം