വാർധ മോഡൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗമേ..... വിട....

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമേ..... വിട....


സൗമ്യയും ശാലിനിയും വലിയ കൂട്ടുകാരായിരുന്നു. പട്ടണത്തിലെ ഒരു സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ് ഇരുവരും. ഒരു ദിവസം ശാലിനി സ്കൂളിൽ വന്നില്ല. കാരണമന്വേഷിച്ചു സൗമ്യ ശാലിനിയെ ഫോൺ വിളിച്ചു. സൗമ്യ : ഹലോ ശാലിനി.. എന്താ നീ സ്കൂളിൽ വരാതിരുന്നത് ശാലിനി : ഞാൻ ഡോക്ടറെ കാണാൻ പോയിരുന്നു. എനിക്ക് സുഖമില്ല സൗമ്യ : എന്തു പറ്റി നിനക്ക് എപ്പോഴും അസുഖമാണല്ലോ? എത്ര ലീവെടുത്തു.. നീ ശാലിനി : ഡോക്ടർ പറയുന്നു എനിക്ക് പ്രതിരോധശേഷി കുറവാണെന്ന്.. സൗമ്യ : ഓ... നീയെന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്? ശാലിനി : എനിക്കേറ്റവും ഇഷ്ടം പൊറോട്ടയും ചിക്കനുമാണ്. പിന്നെ ലെയ്സ്, നൂഡിൽസ്, ഷവർമ, ബിരിയാണി പിന്നെ കൊക്കോകോളയും.. ഖൗ... ഖൗ (ചുമയ്ക്കുന്നു ) സൗമ്യ : നമ്മുടെ അദ്ധ്യാപകൻ പറഞ്ഞിട്ടില്ലേ ഇത്തരം ഭക്ഷണശീലങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന്.... എന്നിട്ടും.... എന്റെ അച്ഛൻ രാവിലെ 6 മണിക്ക് എന്നെ എഴുന്നേല്പിക്കും പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞാൽ വ്യായാമം ചെയ്യിക്കും ധാരാളം വെള്ളം കുടിപ്പിക്കും ഉച്ചയ്ക്ക് ഞങ്ങളുടെ ടെറസിൽ നട്ടുണ്ടാക്കിയ പച്ചക്കറികൾ ഉപയോഗിച്ച് കറിയും തോരനും വെക്കും.... രാത്രി ഏഴരയ്ക്ക് ഭക്ഷണം കഴിക്കും അച്ഛൻ പറയുന്നത് ഉറങ്ങുന്നതിനു 3 മണിക്കൂർ മുൻപേ ഭക്ഷണം കഴിക്കണമെന്നാണ്. എങ്കിലേ ദഹനം കൃത്യമായി നടക്കൂ ശാലിനി : ഖൗ... ഖൗ... സൗമ്യ: നീയെന്താ ചുമയ്ക്കുന്നത്.. ശാലിനി : അത് അമ്മ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ പുക ശ്വസിച്ചിട്ടാണ്. ഞങ്ങളുടെ വീടും പരിസരവും നിത്യവും ശുചിയാക്കും. പ്ലാസ്റ്റിക് കവറുകൾ കത്തിക്കും ബാക്കി മാലിന്യങ്ങൾ റോഡിൽ തള്ളും. സൗമ്യ : എന്തൊക്കെയാ നീ പറയുന്നത്... നിനക്കറിയില്ലേ പ്ലാസ്റ്റിക് കത്തിക്കരുതെന്ന്... അവ അലക്ഷ്യമായി വലിച്ചെറിയരുതെന്നു... ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപെടും. ഞങ്ങൾ തുണി സഞ്ചിയാണ് ഉപയോഗിക്കാറ്... മറ്റുള്ള പ്ലാസ്റ്റിക് കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി വെക്കാൻ അമ്മയെ ഞാനും സഹായിക്കാറുണ്ട് അവ എടുക്കാൻ വീട്ടിൽ ആളുവരും. അവർക്കു നൽകും. ബാക്കി മാലിന്യങ്ങൾ ബയോഗ്യാസ് ബോക്സിലിടും... അച്ഛൻ പറയാറുണ്ട് ശരിയായ ശുചിത്വം എന്നാൽ വീടും പരിസരത്തോടൊപ്പം നമ്മുടെ നാടും ശുചിയായിരിക്കാൻ നാം ശ്രദ്ധിക്കണം എന്നാൽ മാത്രമേ സമ്പൂർണ ശുചിത്വം സാധ്യമാവൂ..... ശാലിനി : നിന്റെ അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് കാരണം ഡോക്ടർ പറഞ്ഞിട്ടുണ്ട് ശരിയായി വേവിക്കാത്തതും കൃത്രിമമായി ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ചാണ് എനിക്ക് ഇടയ്ക്കിടെ വയറുവേദനയും മറ്റസുഖങ്ങളും വരുന്നത്. അതുപോലെ മാലിന്യത്തിലിരിക്കുന്ന ഈച്ച ഭക്ഷണത്തിൽ വന്നിരിക്കുകയും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും നമ്മെ രോഗിയാക്കും.. സൗമ്യ : ശരി നമുക്കിന്നുമുതൽ ഒരു പ്രതിജ്ഞ എടുക്കാം " ഇന്നുമുതൽ നമ്മൾ കൃത്രിമ ഭക്ഷണം കഴിക്കില്ല, ശുദ്ധവായുവിനായി മരങ്ങൾ നട്ടുപിടിപ്പിക്കും, പച്ചക്കറികൾ വളർത്തുകയും അവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യും, ധാരാളം വെള്ളം കുടിക്കുകയും നിത്യവും വ്യായാമം ചെയ്യുകയും ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യില്ല, വ്യക്തി ശുചിത്വം പാലിക്കും അതോടൊപ്പം വീടും പരിസരവും നമ്മുടെ നാടും ശുചിത്വമായിരിക്കാൻ വളരെയധികം ശ്രദ്ധിക്കും നമ്മുടെ ജീവനപഹരികുന്ന വൈറസുകളെ എന്നെന്നേക്കുമായി നശിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു

തന്മയി. എസ്
3rd സ്റ്റാൻഡേർഡ് വാർധാമോഡൽ. യു. പി സ്കൂൾ, തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ