സഹായം Reading Problems? Click here

വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി 2016-17

  വാവൂർ എ എം.എൽ.പി.സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപികരണവും പ്രവർത്തനങ്ങളും ജൂൺ രണ്ടാം വാരത്തിൽ ആരംഭിച്ചു. എല്ലാ ക്ലാസിലെ കുട്ടികളും വിദ്യാരംഗത്തിലെ അംഗങ്ങൾ ആണ്. ക്ലാസിൽ ചെന്ന് വിദ്യാരംഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ചെയർമാൻ റസിയ ടീച്ചർ സ്കൂൾ തല കൺവീനർ നേഹ ഫാത്തിമ, ജോയിന്റ്‌ കൺവീനർ ഫാത്തിമ നാജിയ.
 1. സാഹിത്യ ക്വിസ്
  18.6. 16ന് വിദ്യാരംഗം ബോർഡിൽ സാഹിത്യ ക്വിസ് ചോദ്യങ്ങൾ പ്രദർശിപ്പിച്ചു.കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.ക്വിസ് പുസ്തകത്തിൽ എഴുതാൻ നിർദേശിച്ചു.
 1. ജൂൺ 19-25 വായനാവാരം
  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ വായനാവാരം സമുചിതമായി ആചരിച്ചു. ഓരാഴ്ച നടത്തിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
  പി-എൻ.പണിക്കർ അനുസ്മരണം, വായനാ മത്സരം, കുഞ്ഞുണ്ണിക്കവിതാലാപനം, ലൈബ്രറി ക്രമീകരണം, വായന മൂല, പത്ര ക്വിസ്, സ്കൂൾ പത്രം ഉദയം പുറത്തിറക്കി
 1. ബഷീർ ചരമദിനം
  ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, പുസ്തക പ്രദർശനം, പരിചയപ്പെടുത്തൽ എന്നിവ നടത്തി. കഥാപാത്രങ്ങളുടെ ചിത്രപ്രദർശനവും ബഷീർ ക്വിസ് മത്സരം എന്നിവയും പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തെ ആസ്പതമാക്കി ദൃശ്യവിഷ്ക്കാരം നടത്തി. കുട്ടികൾ പാത്തുമ്മയായും ബഷീറായും ബഷീറിന്റെ ഉമ്മയായും വേഷമിട്ട് അഭിനയിച്ചു.ആടിനെ മറ്റൊരു വീട്ടിൽ നിന്നു സംഘടിപ്പിച്ചു.അഭിനയം വളരെ മികവ് പുലർത്തി.
 1. ടാഗോർ ദിനം
  ടാഗോർ ദിനത്തോടനുബന്ധിച്ച് കവിത രചന ദേശഭക്തിഗാന മത്സരം എന്നിവ നടത്തി.
 1. ചിത്രരചന മത്സരം
  ക്ലാസ്സിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ചിത്രരയന്ന മത്സരം നടത്തി .കുട്ടികൾക്ക് നൽകിയ വിഷയം ഗ്രാമഭംഗി എന്നതായിരുന്നു 40 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ രചനകൾ പതിപ്പാക്കി
 1. സെപ്തംബർ 5 അധ്യാപക ദിനം
  എസ്.ആർ.ജി-യിൽ പ്ലാൻ ചെയ്തതനുസരിച്ച് പ്രവർത്തനങ്ങൾ നടന്നു. അസംബ്ലിയിൽ ജലീസ് മാസ്റ്റർ വിശദീകരിച്ചു.നാലാം ക്ലാസിലെ കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിൽ അധ്യാപകരായി ക്ലാസെടുത്തു. കുട്ടികൾ അധ്യാപകർക്ക് ആശംസകാർഡുകൾ കൈമാറി.