കുട്ടിക്കാലത്തെ ഓർമ്മകളെല്ലാം എൻ മനസ്സിൽ ഓർത്തു ഞാൻ നിന്നു....
മധുവൂറും ഓർമ്മകൾ എൻ മനസ്സിൽ മഴത്തുള്ളിയായ് പെയ്തിറങ്ങി..
ആദ്യമായ് സ്കൂളിൻ പടിചവിട്ടിയപ്പോൾ
നെഞ്ചിലൊരു നൊമ്പരമുയർന്നു
ദുഃഖമെന്തെന്നറിയാതെ ഞാനും സ്കൂളിൻ പടി കയറിയിറങ്ങി....
കാലമൊരുപാട് കഴിഞ്ഞു പോയ്...
നിപ്പയും പ്രളയവും വന്നു പോയ്
ഇന്നഹങ്കാരത്തോടൊരു വൈറസും..
പൊട്ടിച്ചെറിഞ്ഞിടം നമുക്കാ കോവിഡിനെ