June 19 നു വായനദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം നടത്തുകയും വായനാവാരം ആചരിക്കുകയും ചെയ്തു. വായനവാരവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, വായനക്കുറിപ്പ് മത്സരം,വായന മത്സരം, എഴുത്തുകാരെ തിരിച്ചറിയൽ എന്നിവ നടത്തി. എല്ലാ മത്സരങ്ങളുടെയും ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സ്കൂൾ അസ്സെബ്ലിയിൽ വെച്ച് സമ്മാനവിതരണം നടത്തി. വായനയുടെ പ്രാധാന്യത്തെപ്പറ്റി സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ സർ പ്രഭാഷണം നടത്തി. കുട്ടികൾ വായനയെ ജീവിതത്തിൽ ചേർത്തുപിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.