വായനാപക്ഷാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

'വായനാപക്ഷാചരണം -- പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംയുക്തമായി 2019 ജൂൺ 19-ന് നടത്തപ്പെട്ടു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ കർമ്മപരിപാടികൾ ആവീഷ്കരിച്ചു. അന്നേ ദിവസം സ്കൂൾ അസംബ്ളിയിൽ കുമാരി മിലു ജിജി,മാസ്റ്റർ അശ്വന്ത് ,കുമാരി ഗായത്രി ലക്ഷ്മി എന്നിവർ വിവിധങ്ങളായ മതഗ്രന്ഥങ്ങൾ പാരായണം ചെയ്ത് വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും ക്ലാസ്സുകളിൽ ലെെബ്രറി പുസ്തകം വിതരണം ചെയ്ത് വായനകളരിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , പുസ്തകപ്രദർശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു.

"https://schoolwiki.in/index.php?title=വായനാപക്ഷാചരണം&oldid=901489" എന്ന താളിൽനിന്ന് ശേഖരിച്ചത്