വായനവാരാചരണം
ഫോൺ എന്ന സാധ്യതകൾക്കുപരി നിരവധി പുസ്തകങ്ങൾ സൂക്ഷിച്ചുവക്കപ്പെടാവുന്നതും വായിക്കപ്പെടാവുന്നതുമായ ഒരു ലൈബ്രറി എന്ന നിലയിൽ സ്മാർട്ട് ഫോണിനെ കാണാൻ കുട്ടികൾക്ക് കാഴ്ചപ്പാട് പകർന്നു നൽകിയ ഒരു ആശയമാണ് "കാർമ്മൽ ഇ-വായനലോകം" എന്ന ഇ-ലൈബ്രറി ..ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ ,വായനാ കുറിപ്പുകൾ ,കഥകളുടെ ഓഡിയോകൾതുടങ്ങിയവ ഈ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്നു .കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും തങ്ങളുടെ രചനകൾ അയക്കുകയും അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയുന്നു എന്നത് ഒരു പ്രതേകതയാണ് .കുട്ടികൾക്കും മാതാപിതാക്കൾക്കും നടത്തിയ നിരൂപണ മത്സരത്തിൽ ധാരാളം പേര് സജീവമായി പങ്കെടുത്തു .
കുട്ടികളിലെ സാഹിത്യാഭിരുചിയെ..... സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ് .പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം.എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു .കവിയും സാഹിത്യകാരനുമായ യു അശോക് ,എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ് ,കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു