വാകത്താനം ഗവ എൽ പി എസ്/എന്റെ ഗ്രാമം
വാകത്താനം
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഉള്ള ഒരു സ്ഥലവും പഞ്ചായത്തുമാണ് വാകത്താനം. ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി, തോട്ടയ്ക്കാട്, കോട്ടയം താലൂക്കിലെ പുതുപ്പള്ളി എന്നിവ സമീപ പഞ്ചായത്തുകളാണ്. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഞാലിയാകുഴിയിൽ ആണ് ബസ് സ്റ്റാൻഡും, പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഉള്ളത്.മരച്ചീനികൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണ് വാകത്താനം. ഇപ്പോൾ മറ്റു പ്രദേശങ്ങളിലെപ്പോലെ റബ്ബറും പ്രധാന വിളയായിട്ടുണ്ട്.പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം 4 കിലോമീറ്റർ അകലെയാണ്. ഇവിടെയുള്ള വള്ളിക്കാട്ട് ദയറ അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണ്. പ്രധാന വിദ്യാലയങ്ങൾ ജെറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്ക്കൂൾ, എം.ജി.എം. ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവയാണ്. വാകത്താനം ഭൂപ്രദേശത്തിന്റെ തനതു വരിക്കപ്ലാവിനമാണ് ‘വാകത്താനം വരിക്ക’.
അതിരുകൾ
തിരുത്തുക
- തെക്ക് - മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകൾ
- വടക്ക് -പുതുപ്പള്ളി പഞ്ചായത്ത്
- കിഴക്ക് - കറുകച്ചാൽ പഞ്ചായത്ത്
- പടിഞ്ഞാറ് - കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക വാകത്താനം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ്
- തൃക്കോതമംഗലം
- കൊടൂരാർവാലി
- കാടമുറി
- ഞാലിയാകുഴി
- മരങ്ങാട്
- പരിയാരം
- തോട്ടയ്ക്കാട്
- അമ്പലക്കവല
- എഴുവന്താനം
- ഇരവുചിറ
- പൊങ്ങന്താനം
- മുടിത്താനം
- മണികണ്ഠപുരം
- ഉണ്ണാമറ്റം
- പാണ്ടൻചിറ
- നാലുന്നാക്കൽ
- പുത്തൻചന്ത
- ജെറുസലേംമൌണ്ട്
- വള്ളിക്കാട്
- ഉദിക്കൽ