വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെങ്ങളായി പഞ്ചായത്തിൽ വളക്കെ ദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് വളക്കൈ മാപ്പിള എ.എൽ പി സ്കൂൾ. 1928ലാണ് സ്കൂൾ സ്ഥാപിച്ചത് അബദുൾ ഖാദർ എന്നയാളായിരുന്നു മാനേജർ . ആദ്യകാലത്തു പെൺകുട്ടികൾ ഉണ്ടായിരുന്നില്ല.

മനോഹരമായ ഒരു കുന്നിൻ പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

2007ൽ സ്കൂൾ   കമ്മറ്റി ഏറ്റെടുത്തു. 8 അധ്യാപകർ ആണ് വിദ്യാലയത്തിൽ ഉള്ള്. 2019 -ൽ വിദ്യാലയം പൊളിച്ച് സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങളോട് കൂടി ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിച്ചു. വളരെ വിശാലമായ പച്ചക്കറിക്കൃഷിത്തോട്ടം ഇന്ന് സ്കൂളിൽ നിലവിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലങ്ങൾ കളി ഉപകരണങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്.വിദ്യാഭാസപരമായി വളരെ പിന്നോക്കം ആയിരുന്ന വളക്കൈ പ്രദേശത്തു 1928ലാണ്  ഒരുവിദ്യാലയം സ്ഥാപിതമാവുന്നത് .കൊയ്യാം അംശത്തിൽ പെട്ട വളക്കൈ ദേശം അക്കാലത്തു സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു .ജനസംഖ്യയിൽ കൂടുതലും മുസ്ലിങ്ങളും അത് കഴിഞ്ഞാൽ തിയ്യരും ഹരിജനങ്ങളും കുറച്ച നായന്മാരുമാണ് ഇവിടെ ഉണ്ടായിരുന്നത് .മയ്യിൽ, കുറുമാത്തൂർ ,ചെങ്ങായി തുടങ്ങിയ അയൽ പ്രദേശങ്ങളിൽ അക്കാലത്തു സ്കൂളുകൾ ഉണ്ടായിരുന്നു .എന്നാൽ ചുരുക്കം കുട്ടികൾ മാത്രമാണൂ വിദൂരസ്ഥമായ ആ സ്കൂളുകളിൽ പോയി വിദ്യാഭ്യാസം നേടിയത്.

                                       ജനങ്ങളിൽ ഭൂരിപക്ഷവും ദരിദ്രരായ കർഷക തൊഴിലാളികൾ ആയിരുന്നു .ചെറുകിട കൃഷിക്കാർ ,കച്ചവടക്കാർ തുടങ്ങിയവരും

ഉണ്ടായിരുന്നു .ജനങ്ങളിൽ അധികവും നിരക്ഷരൻ ആയിരുന്നു .ആ കാലഘട്ടത്തിൽ ആണ്  വളക്കൈലെ പ്രമുഖ മുസ്ലിം കുടുംബാംഗമായ ശ്രീ എൻ പി അബ്ദുൽ ഖാദർ എന്നയാൾ സ്വന്തം മാനേജ്‍മെന്റിൽ ഒരു  മാപ്പിള എൽ പി സ്കൂൾ സ്ഥാപിക്കുന്നത് .ഇന്നത്തെ വളക്കൈ മാപ്പിള എൽ പി  സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്ന് സുമാർ 400 മീറ്റർ ആകലെ ചീനപ്പുറ എന്ന സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഒരു ഓല ഷെഡ് ആയിരുന്നു ആദ്യത്തെ സ്കൂൾ .പിന്നീട് ഇന്നത്തെ കുന്നിൻ മുകളിൽ നിർമിച്ച ലകെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയാണ് ഉണ്ടായത് .