വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/വിരുന്നു വന്നൊരു ഭൂതം

വിരുന്നു വന്നൊരു ഭൂതം

പരീക്ഷയില്ല, അവധി തുടങ്ങി....
ടീച്ചറന്ന് പറഞ്ഞപ്പോൾ
ആഹ്ലാദത്താൽ ഞങ്ങളെല്ലാം
തുള്ളിച്ചാടി മതിമറന്നു....
ടീച്ചർ മാർക്കും മനസ്സിലപ്പോൾ
സന്തോഷത്തിൻ ലഡു പൊട്ടി.
വൈകീട്ടന്ന് വീട്ടിലെത്തി -
അമ്മ പറഞ്ഞത് കേട്ടപ്പോൾ ....
സന്തോഷങ്ങൾ സങ്കടമായി
ആഹ്ലാദങ്ങൾ കണ്ണീരായി.
ചൈനക്കാരെ കൊന്നൊരു ഭൂതം
നമ്മുടെ നാട്ടിൽ വിരുന്നു വന്നു.
കൈകൾ രണ്ടും സോപ്പുകളിട്ട്
കൂടെക്കൂടെ കഴുകേണം
മാസ്ക് ധരിച്ച് വീട്ടിന്നുള്ളിൽ
അമ്മയ്ക്കൊപ്പം കൂടേണം
അവധിക്കാലം കൂട്ടാർക്കൊപ്പം
തുള്ളിച്ചാടി നടക്കാനായി
മോഹമുദിക്കും മനസ്സുമായി
കൂട്ടിലടച്ചൊരു കിളിയായി
എന്നും വൈകീട്ടാറു മണിയ്ക്ക് -
ടി.വി. തുറക്കും വാർത്തകൾ കാണും .
എണ്ണം കൂടി ...... മരണം കൂടി ....
മനസ്സിലാകെ മരവിപ്പ്
ചക്കക്കുരുവും മാങ്ങാക്കറിയും
ഉണക്ക മീനും റേഷൻ ചോറും
തിന്നു മടുത്തൊരുന്നാവ് പറഞ്ഞു
മട്ടൻ ചാപ്സും ചിക്കൻ കറിയും
തരുമോ ഇന്നൊരു പൂതിക്ക്
വേണ്ട നമുക്കീ വിരുന്നുകാരനെ
കൊറോണയെന്നൊരു ഭൂതത്ത ഒന്നിച്ചൊന്നായ് പൊരുതീടാം
കോവിഡ്19 നെതിരായി
 

ഗസൽ വി
II B വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത