വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/ ശുചിത്വം കൊണ്ട് രോഗത്തെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കൊണ്ട് രോഗത്തെ തടയാം

നമ്മുടെ നാട്ടിൽ ഇന്ന് അനേകം രോഗങ്ങൾ പിടിപെടുന്നുണ്ടല്ലോ? എത്രയെത്ര രോഗങ്ങൾ, ഡെങ്കിപ്പനി, നിപ്പ, കൊറോണ അങ്ങനെയെത്രയെത്ര രോഗങ്ങൾ ഇങ്ങനെയുള്ള രോഗങ്ങളെ നമ്മൾ മനുഷ്യർക്ക് ശുചിത്വംകൊണ്ട് തുരത്തിയോടിക്കാൻ ശ്രമിച്ചാലോ? ശുചിത്വങ്ങളെ മൂന്നായിതിരിച്ചിരിക്കുന്നു വ്യക്തിശുചിത്വം പരിസരസശുചിത്വം, സാമൂഹികശുചിത്വം. ആഴ്ച്ചയിൽ ഒരു ദിവസം നഖംവെട്ടിയും, ദിവസങ്ങളിൽ രണ്ടുനേരം കുളിച്ചും, ദിവസത്തിൽ രണ്ടുനേരം പല്ലു തേച്ചും, വൃത്തിയുള്ള വസ്ത്രം ധരിച്ചും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് മൂക്കും, വായും മറയ്ക്കുകയും, കൂടുതൽ തവണ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുകയും ചെയ്ത് നമുക്ക് വ്യക്തിശുചിത്വം പാലിക്കാം. അതുപോലെതന്നെ പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വീടിൻറെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയല്ലേ? ആഴ്ചയിൽ ഒരു ദിവസം 'ഡ്രൈ ഡേ' ആചരിക്കുക, കൂട്ടുകാരേ, ഡ്രൈഡേ ആചരിക്കേണ്ടത് എങ്ങനെയെന്നല്ലേ? നമ്മുടെ നാടിൻറെ ചുറ്റുപാടിലെവിടെയെങ്കിലും ചിരട്ടയിലോ മറ്റ് പാത്രങ്ങളിലോ, കുഴികളിലോ ഒക്കെ മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. ആ വെളളത്തിൽ കൊതുക് മുട്ടയിട്ട് കൊതുകിൻറെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാം. അതിലൂടെ നമുക്ക് ഡെങ്കിപ്പനിപോലുള്ള രോഗങ്ങൾ പിടിപെടാം അതിനാൽ ഈ മഴവെള്ളം ഒഴുകിപ്പോകാനുള്ള അവസരം ഒരുക്കുക. പരിസരത്തും മറ്റും പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന 'ഡയോക്സിൻ' എന്ന വിഷവാതകം അന്തരീക്ഷത്തിൽ കലർന്ന് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ആ വാതകം മനുഷ്യർ ശ്വസിച്ച് ക്യാൻസർ പോലുളള മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ ഇതെല്ലാം തടയാനായി നമുക്ക് പ്ലാസ്റ്റിക് കത്തിക്കാതെ പ്ലാസ്റ്റിക്കുകളെ തരം തിരിച്ച് സംസ്കരിക്കാം. അതുപോലെതന്നെ സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മൾ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പൊതുസ്ഥലങ്ങളിൽ തുപ്പരുത്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. അതുപോലെതന്നെ റോഡുകളിലും ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക. ഇതുപോലെയെല്ലാം നമ്മൾ ചെയ്താൽ രോഗങ്ങളെ ഒരു പരിധിവരെ ചെറുത്ത് നിർത്താൻ നമുക്ക് സാധിക്കും "ശുചിത്വകേരളം ആരോഗ്യ കേരളം"

അയനകുറുപ്പ് ഡി.ബി
6 C എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം