വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട്‌ ആയിരക്കണക്കിനു വർഷങ്ങളായി. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട്‌ ചിലർ വിശ്വസിച്ചിരുന്നത്‌.എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ്‌ കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു. ശുചിത്വനിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതികളെയും ആശ്രയിച്ചിരിക്കുന്നു. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും മാലിന്യനിർമാർജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലും ശുചിത്വപാലനം ബുദ്ധിമുട്ടായിരിക്കാം.വീട്ടിലെ ശുചിത്വപാലനത്തിൽ കുടുംബാംഗങ്ങളെല്ലാം സഹകരിച്ചേ മതിയാകൂ. കുടുംബത്തിൽ ഒരുമയുണ്ടായിരിക്കാൻ ഇതു സഹായിക്കും. ടോയ്‌ലറ്റിൽ പോയശേഷവും ഭക്ഷണം കഴിക്കുന്നതിനുമുമ്പും കൈകഴുകുന്നത്‌ ഒരു ശീലമാക്കേണ്ടതാണ്‌. ഇളയ കുട്ടികളെക്കൊണ്ട്‌ ഇക്കാര്യങ്ങൾ അനുസരിപ്പിക്കാൻ മുതിർന്ന കുട്ടികൾക്കുകഴിയണം.

ബിൻസ് ജോർജ്ജ്
6 സി വയത്തുർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം