ലോക്ക്ഡൗൺ(അശ്വന്ത്.ഇ)-ക‍ുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷം യാദ‍ൃശ്‍ചികമായാണ് എൻെറസ്‍ക‍ൂൾ അടച്ചത്.പിറ്റേ ദിവസം ഞാനുംഏട്ടനും ക‍ൂടിഅമ്മയുടെ വീട്ടിൽ പോയി.  അവിടെ ഞങ്ങൾ സന്തോഷത്തോടെ കഴിയുമ്പോഴാണ് അറിഞ്ഞത്  ലോക്ഡൗൺപ്രഖ്യാപി ച്ചത്. തിരിച്ച് വീട്ടിൽ വരാൻ പറ്റില്ലല്ലോ എന്ന് ഓർത്ത പ്പോൾ സങ്കടമായി. അച്ഛൻ ജോലി സ്ഥലത്ത് .വീട്ടിൽ അമ്മയും അച്ഛമ്മയും മാത്രം.മൂന്ന് മാസം വീട്ടിൽ വരാൻ പറ്റിയില്ല. ഞങ്ങൾ എല്ലാവരും ഒറ്റപ്പെട്ടത് പോലെയാ യി. കൊവിഡ് വര‍ുത്തിയ ഈ വേർപാട് സഹിക്കാവ‍ു ന്നതിലും അപ്പുറമായിരുന്നു.

            മൂന്ന് മാസത്തിന് ശേഷം വീട്ടിൽ തിരിച്ച് എത്തിയപ്പോൾ വളരെ സന്തോഷമായി. പിന്നീട് ഞാനും ഏട്ടനും  പച്ചക്കറി തോട്ടം ഉണ്ടാക്കി.എന്നാൽ ഞങ്ങള‍ുടെ പച്ചക്കറി തോട്ടം കുരങ്ങൻമാർ നശിപ്പിച്ചു. ഞങ്ങൾക്ക് സങ്കടമായി. പിന്നെ നല്ല ഒരു പൂന്തോട്ടം ഉണ്ടാക്കി.ഇപ്പോൾ തോട്ടം നിറയെ പുക്കളും,  പൂമ്പാറ്റക ളും കൊണ്ട്  നിറഞ്ഞിരിക്ക‍ുന്ന‍ു.