ലേഖനം-രോഗ പ്രതിരോധം/മനുഷ്യാ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്


ഞാൻ നിനക്കൊരു ജീവിതം തന്നു,
എന്റെ സുന്ദരമാം ഭൂമിയിൽ,
പകരം നീയോ?
വെട്ടിമാറ്റി മരങ്ങളെല്ലാം...
കൊണ്ട് വന്നൂ കോൺഗ്രീറ്റ് സൗധങ്ങൾ.

നിന്റെ മക്കൾക്ക് വേണ്ടി ഞാൻ കാത്തുവെച്ച,
മണ്ണൊക്കെ വിറ്റു വിഷം കലർത്തി!
വെള്ളം വിഷം,വായു വിഷം,
കടലും വിഷമയമാക്കി നീ.

പ്രളയം വന്നൂ,നിപ വന്നൂ,
വൃത്തിഹീനമാം മാംസച്ചന്തകളാൽ കോറോണയെന്ന മഹാമാരിയും കടലു താണ്ടി വന്നൂ.

നിന്റെ ശുചിത്വ ബോധം കണ്ട്,
കോരിത്തരിച്ചിരുന്നു പണ്ട് ഞാൻ.
പക്ഷെ ഇന്ന് എല്ലാം വൃഥാവിലായിപ്പോയി!

കുത്തിനിറച്ചു നീ ഫാസ്റ്റ് ഫുഡിൻ വിഷം,
പിഞ്ചുമക്കൽ തൻ വയറുകളിൽ.
വളർന്നു വന്നൂ,
പഴമയുടെ രുചിയറിയാത്ത
ഒരു പുതുതലമുറയും!

ഓർക്കുക!!
ഒന്നുകിൽ ഇതു ഭൂമി തൻ പകയാവാം...
അല്ലെങ്കിൽ പ്രകൃതി തൻ ശാപമാവാം...
അതുമല്ലെങ്കിൽ എന്റെ ശിക്ഷയാവാം...
ഇതോന്നുമല്ലെങ്കിൽ നീ വരുത്തി വച്ചതാവാം.
{{BoxBottom1
| പേര്= നൈഷ മെഹറിൻ .എം
| ക്ലാസ്സ്= 5 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ
| സ്കൂൾ കോഡ്= 48557
| ഉപജില്ല= വണ്ടൂർ
| ജില്ല= മലപ്പുറം
| തരം= ലേഖനം
| color= 1
}}