ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/കടലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടലാസ്

പിന്നെയും ഒരു നോവായി ഒരുവൾകൂടി
കടലാസ് പോലെ അവളുടെ ജീവിതം
എരുഞ്ഞെടങ്ങാനും പിച്ചിചീന്തി കളയുവാനും
പുസ്തകതാളുകളിൽ കണ്ണുനീ‍ർതുള്ളികൾ
ചോദ്യം ചെയ്യുവാനെത്തുന്നു സമൂഹത്തെ
കത്തിയെരിഞ്ഞിട്ടും ചാരമായി
അവശേഷിക്കുന്ന കടലാസേ ! മാപ്പ്
തീയിൽ കുരുത്തവൾ ചൂടേറ്റു വീഴുന്നു
ഒടുവിൽ കടലാസിലെ വാർത്തയായി മാറുന്നു...
കടലാസുകൾ തുന്നികെട്ടി ഒരു പുസ്തകമായി മാറുന്നു
ലോകത്തിൻ മുന്നിൽ ഒരു തുറന്ന പുസ്തകത്തിൽ
കണ്ടു സൗമ്യയേയുമ ജിഷയേയും
ഓരോ കടലാസുകളിൽ ഞാൻ


 

ആർഷ ലാൽ
+2 A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത