Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം_ പരിസ്ഥിതി _രോഗ പ്രതിരോധം
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്. രോഗ പ്രതിരോധത്തിരോധത്തിൻറെ ആദ്യഘട്ടം ശുചിത്വമാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം മുതലായവ പാലിക്കുന്ന ഒരിടത്ത് രോഗം പിടികൂടാൻ വളരെ ആയാസകരമാണ്. ശുചിത്വം പാലിക്കുന്നത് വളരെ അത്യാവശ്യമാണ് ഒരു ദിവസം രണ്ട് നേരം കുളിച്ചും, കൈകൾ കഴുകിയും ഒക്കെ വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ നമുക്ക് രോഗത്തെ ചെറുത്ത് അധികനാൾ ജീവിക്കാൻ കഴിയും.
നമ്മുടെ ശരീരത്തിനകത്തേക്കു കടക്കുന്ന വിഷവസ്തുക്കളെ അകറ്റി ശരീരത്തിനാവശ്യമുള്ള ഘടകങ്ങൾ മാത്രം കയറ്റിവിടുന്ന ഒരു അവയവമാണ് കരൾ. എന്നാൽ എന്നും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ആ വസ്തുക്കളിലെ വിഷം കരളിൻെറ പ്രവർത്തനശേഷി കുറയ്ക്കുന്നു. അതുമൂലം രോഗപ്രതിരോധശേഷി കുറയുന്നു.
കൊഴുപ്പ് നിറഞ്ഞ ഭക്ഷണം നിത്യമായി കഴിച്ചാൽ അതിലെ കൊഴുപ്പ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ തങ്ങുകയും ആഹാരത്തിന് രക്തക്കുഴലിലൂടെ കടന്നു പോകാനുള്ള ബുദ്ധിമുട്ട് കാരണം ശരീരത്തിനകത്തെ ചെറിയ ചെറിയ രക്തക്കുഴലുകൾ പൊട്ടുകയും ശരീരത്തിനകത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ശരീരത്തിനകത്തേയ്കക്ക് നമ്മൾ അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോ വിഷവസ്തുക്കളും കടക്കുന്നത്.
ഇതുപോലെയുള്ള ഓരോ കാരണത്താൽ നമുക്ക് നമ്മുടെ രോഗപ്രതിരോധശക്തി നഷ്ടപ്പെടുകയും ഓരോ രോഗങ്ങൾ പിടിപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിനെതിരെ നമുക്കാകെ ചെയ്യാൻ കഴിയുന്ന കാര്യമാണ് പരിസരശുചീകരണം, വ്യക്ത്വിശുചിത്വം തുടങ്ങിയവ. മോട്ടോർ മോട്ടോർ വാഹനങ്ങളിൽ നിന്നുംഫാക്ടറികളിൽ നിന്നുമൊക്കെ പുറംതള്ളപ്പെടുന്ന പുക, ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവ ജലമലിനീകരണത്തിനും, വായുമലിനീകരണത്തിനും ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.
നാം പ്രകൃതിയുടെ മക്കളാണ്. നമ്മൾ മരങ്ങൾ വെച്ചുപിടിപ്പിച്ചും, പുഴകളും, അരുവികളും ഒക്കെ സംരക്ഷിച്ചും പ്രകൃതിയാകുന്ന അമ്മയെ സ്നേഹിക്കണം, സംരക്ഷിക്കണം അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. എന്നാൽ മരങ്ങൾ വെട്ടിനശിപ്പിച്ചും, കുളങ്ങൾ മണ്ണിട്ട് മൂടിയും, കുന്നുകൾ ഇടിച്ചുനിരത്തിയും നാം പ്രകൃതിയാകുന്ന അമ്മയെ നിരന്തരമായി ദ്രോഹിക്കുന്നു. ഇപ്പോൾ മനുഷ്യൻ പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഭീഷണിയായി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം.
മനുഷ്യൻ ഇങ്ങനെ ചെയ്യുന്നതിന് ഫലമായി പ്രളയത്തിൻറെയും. ചുഴലിക്കാറ്റിൻറെയും, സുനാമിയുടെയും ഒക്കെ രൂപത്തിൽ ഇതിനെതിരെ പ്രകൃതി പ്രതികരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിൽ ശ്രദ്ധേയമായ ഒന്നാണ് മനുഷ്യൻ അമിത വേനലും,അമിത ക്ഷാമം ഒക്കെ സഹിക്കേണ്ടി വരുന്നു. അങ്ങനെ നമുക്ക് ജലത്തിൻറെ ലഭ്യത കുറയുകയും, മഞ്ഞുരുകി താഴ്ന്ന പ്രദേശങ്ങൾ ജലത്തിനടിയിൽ പെട്ടു പോകുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ പരിസ്ഥിതിയാകുന്ന അമ്മയെ സ്നേഹിച്ചും, സംരക്ഷിച്ചും, പരിപാലിച്ചും നമുക്ക് മുന്നോട്ട് ജീവിക്കാം. പരിസരമലിനീകരണങ്ങൾ എല്ലാം ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|