ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ അരൂപിയായ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അരൂപിയായ ശത്രു

കണ്ണ് കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു സൂക്ഷ്മാണുവിനെ ഭയപ്പെട്ട് വീടുകൾക്കുള്ളിൽ ഒതുങ്ങുകയാണ് ലോകമിന്ന്.ഈ മഹാവ്യാധിയുടെ ഒരു വർ ണവ്യത്യാസവുമില്ലാത്ത സംഹാരതാണ്ഡവത്തിൽ മുങ്ങുന്ന മാനവരാശി. corona era എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടി വരുമോയെന്ന് ലോകം സംശയിക്കുന്ന അവസ്ഥ. ചൈനയുടെ ജൈവായുധ പരീക്ഷണശാലയിൽനിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്ന ആശങ്ക ലോകമാകെ പടരുന്നു.ചൈനയിൽ ജനുവരി 30 നു ലോകഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ മറ്റനേകം ര‍ാജ്യങ്ങളിൽ ഇത് പടർ ന്ന് പിടിച്ചുകഴിഞ്ഞിരുന്നു.സമ്പർക്കം തട‍‍ഞ്ഞ് സമൂഹവ്യാപനം തടയുക എന്ന രീതിയാണിവിടെ സ്വീകരിച്ചിരിക്കുന്നത്. സ്വന്തം സുരക്ഷയെപ്പോലെ തന്നെ അപരന്റെ സുരക്ഷയേയും പരിഗണിക്കുന്ന രീതിയാണിത്. സാമൂഹിക അകലം പാലിച്ച് ജീവിക്കുന്നതിലൂടെ മാത്രമെ രോഗവ്യാപനം തടയാനാകൂ എന്ന അറിവിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു കർശനനടപടി സ്വീകരിച്ചിരിക്കുന്നത് . ചൈനയിലുണ്ടായതിനേക്കാ സ്പെയിനിലും അമേരിക്കയിലും മരണനിരക്ക് കൂടാ കാരണമായത് മനുഷ്യന്റെ അമിത ആത്മവിശ്വാസവും രോഗപ്രതിരോധപ്രവർത്തനങ്ങളോട് കാട്ടിയ നിസംഗതയുമാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് നിയന്ത്രണമില്ലാതെ പടർ ന്ന് പിടിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ജനം മനസിലാക്കിയത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തിയിരുന്ന വിദ്യാർത്ഥികളിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. പ്രതിരോധത്തിന്റെ കേരള മോഡൽ വികസിതരാജ്യങ്ങൾ പോലും തങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയ്ക്കു മുൻപിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് കൊച്ചുകേരളം. സർക്കാരും സന്നദ്ധപ്രവ ത്തകരും സാമൂഹ്യപ്രവർത്തകരും ഒന്നിച്ചു നിന്ന് ഈ നിശബ്ദകൊലയാളിയെ തുരത്തിയോടിക്കാനുള്ള ശ്രമത്തിലാണ്. കൂട്ടായ പരിശ്രമത്തിലൂടെയുംആരോഗ്യ ഗവേഷകപ്രവർത്തകരുടെ മേൽ നോട്ടത്തിലും രോഗവിമുക്തരുടെ എണ്ണത്തിൽ ഗണ്യമായ വർ ദ്ധനവ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വൈറസിന്റെ പ്രത്യേകതകൾ പകർച്ചാരീതികൾ തടയാനുള്ള മാർഗങ്ങൾ കൈകഴുകൽ മാസ്ക് ധരിക്കൽ ഇതെല്ലാം ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രാദേശികവ്യാപനസമയത്ത് തന്നെ സാമൂഹ്യവ്യാപനം ലോക്ക്ഡൗണിലൂടെ തടയാൻ കഴിഞ്ഞതാണ് നമ്മൂടെ നേട്ടം. ലോക്ക്ഡൗൺ കൊണ്ടുണ്ടാകുന്ന ഭൗതികനഷ്ടത്തേക്കാൾ വിലയേറിയതാണ് മനുഷ്യജീവൻ എന്ന തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്. പോലീസും അഹോരാത്രം ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കാം. നമുക്ക് ഓരോരുത്ത ക്കും അഭിമാനിക്കാം നാം കോവിഡിനെതിരെ പട പൊരുതിയവരാണ്.നമുക്ക് പറയാൻ കഴിയട്ടെ കോവിഡ് 19 നീയല്ല ഞങ്ങളാണ് വിജയികൾ .ആർ ഷഭാരതസംസ്കാരത്തിന്റെ സ്നേഹപ്രകടനരീതിക പിൻതുടർന്ന് പാശ്ചാത്യസംസ്കാരരീതികളായ ആലിംഗനവും ചുംബനവും മത്സരമാക്കാതിരിക്കാൻ നമുക്ക് കഴിയട്ടെ.

കൃപ മരിയ
8B ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം