ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം/പരിസ്ഥിതി ക്ലബ്ബ്
ഇക്കോ ക്ലബ് കുട്ടികളിൽ പ്രകൃതി സ്നേഹo വളർത്തി എടുക്കുന്നതിനു വേണ്ടി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിവരുന്ന ഒരു ക്ലബ്ബാണ് ഇക്കോ ക്ലബ്.കുട്ടികൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക , എല്ലാ കുട്ടികളും വീടുകളിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം .ഓരോ കുട്ടികളും അവരുടെ വീടും , പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം . സ്കൂളിലെ കുട്ടികളിൽ നിന്നും എക്കോക്ലബ്ബിലെ കുട്ടികളെ കണ്ടെത്തി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിക്കുകയും അജൈവ മാലിന്യങ്ങൾ കത്തിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങകളെക്കുറിച്ചു മനസ്സിലാക്കി കൊടുക്കുകയും ചെയ്‌തു.കുട്ടികൾ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ അവ കൈമാറുകയും ചെയ്യുന്നു .കുട്ടികൾ ചേർന്ന് പൂന്തോട്ട വിപുലീകരണ പ്രവർത്തനവും പച്ചക്കറി കൃഷിയും ആരംഭിച്ചു. സ്കൂളിൽ ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.അവ ഇപ്പോഴും ഭംഗിയായിപരിപാലിച്ചു പോകുകയും ചെയ്യുന്നു.