ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കടൽ കടന്ന് കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കടൽ കടന്ന് കോവിഡ്

1918.ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ലോകമെമ്പാടും പരന്ന സ്പാനിഷ് ഫ്യൂ എന്ന ഭീകരമായ മഹാമാരിക്ക് ശേഷം ഇതാദ്യമായിരിക്കും ലോകമിങ്ങനെ ഭയന്നു വിറച്ചു അവനവനിലേക്ക് തന്നെ ചുരുങ്ങുന്നത് .സ്പാനിഷ് ഫ്യൂവിന്റെ നൂറ്റിരണ്ടാം വർഷത്തിലാണ് കോവിഡ് 19.പൊട്ടിപുറപ്പെടുന്നത് .ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ ഒരു രോഗ ബാധ കടൽ കടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തുന്നത്.

2019.ഡിസംബർ 1.ചൈനയിലെ ഹുബെൻ പ്രവിശ്യയിലെ വുഹാൻ നഗരം പണിയും ചുമയുമായി ആശുപത്രിയിൽ ചികിൽസ തേടി ഒരു വ്യക്തി പ്രതേകതരം ന്യൂമോണിയയുടെ ലക്ഷണം കാണിച്ചു .വുഹാനിലെ മൽസ്യ മാംസ മാർക്കറ്റിൽ ജോലി ചെയുന്ന ആളായിരുന്നു ഈ വ്യക്തി .തൊട്ടു പിന്നാലെ ഇതേ രോഗലക്ഷണങ്ങളുമായി നിരവധി ആളുകൾ വിവിധ ആശുപത്രിയിൽ എത്തി.മിക്കവരും ഇതേ മാർക്കറ്റിൽ സന്ദർശനം നടത്തിയവരായിരുന്നു .പണിയും ശ്വാസതടസങ്ങളുമായിരുന്നു പ്രധാന ലക്ഷണങ്ങൾ .ചിലർക്ക് വരണ്ട ചുമയും ഉണ്ടായിരുന്നു .ഓരോ ദിവസവും പുതിയ കേസുകളുമായി അങ്ങനെ ഒരു മാസം കടന്ന് പോയി .ഡിസംബർ 31.കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ അല്ലെന്നു തിരിച്ചറിഞ്ഞ ചൈനീസ് ആരോഗ്യ വിഭാഗം വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചു .ന്യൂമോണിയ പോലുള്ള ഒരു കൂട്ടം കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഈ വൈറസിനെതിരെ ലോകമെമ്പാടുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു .പനിയുടെ ഉറവിടം എന്നു സംശയിച്ച വുഹാനിലെ മാർക്കറ്റ് ചൈന അടച്ചു പൂട്ടി .ഈ സമയം ലോകം പുതുവത്സര ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.ജനുവരി 25.നു ചന്ദ്ര മാസ കലണ്ടർ അനുസരിച്ചുള്ള ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു ചൈനയും .രാജ്യത്തെ ഏഴാമത്തെ വൻ നഗരമായ വുഹാൻ നിവാസികളും യാത്രക്ക് ഒരുങ്ങി .ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയുന്ന വേളയാണിതെന്നു ലോകാരോഗ്യ സംഘടനയെ ആശങ്ക പെടുത്തി .ജനുവരി 11.ന് കൊറോണ വൈറസിന്റെ പുതിയ അവതാരം ആദ്യ മനുഷ്യ ജീവനെടുത്തു ,61.കാരനാണ്‌ മരണത്തിനു കീഴടങ്ങിയത് .ജനുവരി .13.നു താഴ്‍ലെന്റിൽ ആദ്യ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത് .ചൈനയിൽ നിന്നെത്തിയ സഞ്ചാരിക്കാണ് രോഗം വന്നത് .അടുത്ത ഒരാഴ്ചകൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ വൈറസ് പറന്നെത്തി.ജനുവരി 30.നു വുഹാനിൽ നിന്നും തിരിച്ചെത്തിയ തൃശൂർ സ്വദേശിയിലൂടെ ഇന്ത്യയിലും കൊറോണ സ്ഥിതീകരിച്ചു .

ലോകമെമ്പാടും പരത്തുന്ന വൈറസ് തടയണമെങ്കിൽ നമ്മൾ വീട്ടിൽ തന്നെ കഴിയുക ,വീടും പരിസരവും വൃത്തിയാക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക ,കൈകൾ കൊണ്ട് വായ ,മൂക്ക് ,കണ്ണ് തുടങ്ങിയവ തൊടാതിരിക്കുക .ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുക എന്നാൽ മാത്രമേ കൊറോണ വൈറസിനെ തടയാൻ സാധിക്കുകയുള്ളൂ .കൊറോണ വൈറസിൽ നിന്നും എല്ലാവരും മുക്തി നേടട്ടെ എന്നു പ്രാർത്ഥിക്കുന്നു .

ഷറഫുദീൻ ടി
4 B ലിറ്റൽ ഫ്ലവർ എ യു പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം