ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
പ്രിയ കൂട്ടുകാരെ ഞാൻ ഈ വിഷയം എടുത്തതിൻറെ കാരണം എന്താണെന്ന് അറിയുമോ? ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്-19 അഥവാ കൊറോണ. ഈ സാഹചര്യത്തിൽ നമുക്ക് ചിന്തിക്കാം എന്താണ് രോഗപ്രതിരോധം? നമ്മുടെ ശരീരം രോഗത്തോടു നടത്തുന്ന പോരാട്ടം എന്ന് നമുക്ക് പറയാം. എങ്ങനെ നാം ഇത് നേടും? നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ പാലിച്ചു, നിയമമനുസരിച്ച് സാമൂഹിക അകലം പാലിക്കാം വ്യക്തിശുചിത്വം നേടാം. അതിനായി കൈയും മുഖവും വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യായാമങ്ങൾ ചെയ്യാം, നല്ല ഭക്ഷണങ്ങൾ പഴവർഗ്ഗങ്ങൾ ഇവ കഴിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്ത് പോകുന്നവർ മാസ്കും കയ്യുറയും ധരിക്കാം. എല്ലാത്തിലുമുപരി ദൈവം ദാനമായി തന്ന നമ്മുടെ ശരീരം രോഗപ്രതിരോധത്തിലൂടെ മുന്നേറുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഇവയൊക്കെ നാം ശ്രദ്ധിച്ചാൽ നമുക്കും ചുറ്റുംമുള്ളവർക്കും രോഗംവരാതെയും പ്രതിരോധശേഷി കൂട്ടിയും ജീവിക്കുവാൻ നമുക്ക് എല്ലാവർക്കും സാധിക്കും. ഇതിനായി നമുക്ക് ഒത്തൊരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം