ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ഒരറിവും ചെറുതല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഒരറിവും ചെറുതല്ല

ഒരിടത്തു പാവപ്പെട്ട ഒരു ഗ്രാമവാസി ഉണ്ടായിരുന്നു. അദ്ദേഹം ഒരു വലിയ വീട്ടിലെ ജോലിക്കാരൻ ആയിരുന്നു. ഒരു ദിവസം ആ മനുഷ്യനോട് അയാളുടെ മുതലാളി പറഞ്ഞു "ലോകത്തിൽ എങ്ങും ഒരു മാരക രോഗം പടർന്നു പിടിക്കുകയാണ്". ഇത് കേട്ട ആ പാവം മനുഷ്യൻ ഭയപ്പെട്ടു. എന്നാൽ ആ മുതലാളി പറഞ്ഞു "ഭയപ്പെടേണ്ട കാര്യം ഇല്ല ".

അന്നേ ദിവസം അയാൾ തന്റെ ഗ്രാമത്തിലെ വീട്ടിലേക്കു മടങ്ങുമ്പോൾ ചായക്കടയിലെ റേഡിയോയിൽ നിന്നും അയാൾ ആ മഹാരോഗത്തെ കുറിച്ച് കൂടുതൽ അറിഞ്ഞു. അധികം വിദ്യാഭ്യാസം ഇല്ലെങ്കിൽ പോലും അയാൾ സ്വന്തം അറിവിൽ നിന്നും ഇതിന്റെ തീവ്രത മറ്റുള്ള ഗ്രാമവാസികളോട് പറയുകയും ഒരു ബോധവൽക്കരണം അവർക്ക് നൽകുകയും ചെയ്തു.

അന്ന് മുതൽ അയാൾ വീടും പരിസരവും ഒന്നു കൂടി വൃത്തി ആക്കാൻ തുടങ്ങി. മാരകരോഗം പിടിപെടാതെ ഇരിക്കാൻ കൈ കാലുകൾ സോപ്പിട്ടു കഴുകുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും അത്ര പേടിക്കാൻ ഇല്ലെന്നു പറഞ്ഞു നിസ്സാരമായി എടുത്ത മുതലാളിക്ക് ഈ മാരക രോഗം പിടിച്ചു. എന്നാൽ ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും കൃത്യമായ പരിചരണത്തിലൂടെ അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

എന്നാൽ ആ ഗ്രാമവാസിയുടെ പ്രവൃത്തി അയാളെ മാത്രമല്ല അയാളുടെ ഗ്രാമത്തെയും രക്ഷിച്ചു. നമ്മൾ ഒന്നു മനസ്സിലാക്കുക, ഒന്നിനെയും നിസ്സാരമായി കാണരുത്. ഡോക്ടർമാരും നേഴ്സ്മാരും മാത്രം വിചാരിച്ചാൽ നമ്മളെ രക്ഷിക്കാൻ കഴിയില്ല.

"നമ്മുടെ ജീവൻ നമ്മുടെ കൈകളിൽ"


ശ്രീഹരി ബാലചന്ദ്രൻ
4 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ