ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വവും രോഗപ്രതിരോധവും
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീനയുടെ പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായത്. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകൾ ആണ് പല രോഗങ്ങളുടെയും കാരണം. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഉദാഹരണത്തിന് കൂടെ കൂടെയും ഭക്ഷണത്തിനു മുമ്പും ശേഷവും കൈ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് വയറിളക്കം. വിരകൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. അതുപോലെ പുറത്ത് പോയി കഴിഞ്ഞു നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കൈ 20 മിനുട്ട് കഴുകണം. ഇതു വഴി കൊറോണ പോലുള്ള വൈറസുകളെയും ബാക്റ്റീരിയകളെയും എളുപ്പത്തിൽ കഴുകി കളയാനാകും. ചുമക്കുമ്പോളും തുമ്മുമ്പോളും വായ മൂക്ക് എന്നിവ തൂവാലയോ മാസ്കോ ഉപയോഗിച്ച് മറക്കുക. രോഗ ബാധിതരുടെ ശരീര ശ്രവങ്ങളും ആയി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക, കൃത്യമായ ഇടവേളകളിൽ സമീകൃത ആഹാരം ശീലമാക്കുക. അമിതാഹാരം ഒഴിവാക്കുക, പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, കടൽ മൽസ്യങ്ങൾ, മുട്ട, പാൽ എന്നിവ ഭക്ഷത്തിൽ ഉൾപെടുത്തുക. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം 7 മുതൽ 8മണിക്കൂർ വരെ ഉറങ്ങാനും ശ്രെമിക്കണം. നമ്മുടെ ആരോഗ്യ പരിപാലനത്തിൽ വിശ്രമത്തോടൊപ്പം വ്യായാമത്തിനും സ്ഥാനമുണ്ട്. പുകവലി, മദ്യപാനം ലഹരി വസ്തുക്കൾ എന്നിവ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സഹായ തേടുക. സ്വയം ചികിത്സ ഒഴിവാക്കുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം