ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വമുണ്ടാവണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുണ്ടാവണം

ഓരോ മനുഷ്യനും ശുചിത്വം അത്യാവശ്യമാണ്. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു ശുചിത്വത്തിന് രണ്ടു ഘടകങ്ങളാണുള്ളത് വ്യക്തിശുചിത്വവും പരിസരശുചിത്വവും. തന്റെ ശരീരവും താൻ ധരിക്കുന്ന വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതാണ് വ്യക്തി ശുചിത്വം. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈയും വായും കഴുകണം. ഭക്ഷണ പദാർത്ഥങ്ങൾ തുറന്നു വയ്ക്കരുത്. ഇവയെല്ലാമാണ് വ്യക്തിശുചിത്വം സംബന്ധിക്കുന്ന കാര്യങ്ങൾ. അതുപോലെതന്നെ പ്രധാനമായ ഒരു കാര്യമാണ് പരിസരശുചിത്വം. പരിസര ശുചിത്വം ഒരാൾക്ക് മാത്രം ബാധകമായ കാര്യമല്ല. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും മറ്റും റോഡിലോ മറ്റു പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത്. ഇതിനെല്ലാം ഒരു ഉദാഹരണമാണ് നാം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19. ഈ വൈറസ് സമ്പന്ന രാജ്യങ്ങളെ വരെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. ഈ വൈറസിനെ തടയാൻ ഉള്ള ഏക മാർഗ്ഗം ആണ് ശുചിത്വം. ശുചിത്വമില്ലായ്മ ഈ വൈറസ് പകരുന്നതിന് കാരണമാകുന്നു.

ഇവയിലൂടെ നാം മനസ്സിലാക്കേണ്ടത് ശുചിത്വമില്ലായ്മ നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ് എന്നാണ്.ശുചിത്വമുള്ള വ്യക്തി ഉണ്ടെങ്കിൽ മാത്രമേ ശുചിത്വമുള്ള സമൂഹം ഉണ്ടാവുകയുള്ളൂ. ശുചിത്വമുള്ള സമൂഹം ഉണ്ടെങ്കിൽ മാത്രമേ ശുചിത്വമുള്ള ലോകം ഉണ്ടാവുകയുള്ളൂ. ലോകനന്മയ്ക്കായി ശുചിത്വം ഉള്ളവരായി നമുക്ക് മാറാം.


മെറിൻ ജോജി
4 സി ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം