ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ക്യാമ്പ് റിപ്പോർട്ട് ജി എച്ച് എസ് എസ് അഷ്ടമുടി 1.09.2018
9.30-10 സ്കൂൾ തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ രജിസ്‌ട്രേഷൻ കൃത്യം 9.30 ആരംഭിച്ചു.ജാനിസ് ടീച്ചറിന്റെ സ്വാഗതപ്രസംഗ ശേഷംക്യാമ്പ് ഉത്ഘാടനം ഹയർ സെക്കന്ററി പ്രിൻസിപ്പൽ പോൾ സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് എന്നാൽ കുട്ടി പട്ടങ്ങൾ ആണെന്നും പട്ടത്തെ പോലെ വിദ്യാഭ്യാസപരമായി ഉയർന്നു പോകണമെന്നും സർ അഭിപ്രായപ്പെട്ടു . എച്ച് എം ശ്രീകുമാർ സർ നല്ല സ്വഭാവം കൂടി രൂപപ്പെടുത്തി നല്ലപൗരൻമാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സീനിയർ അസിസ്റ്റന്റ് കവയിത്രിയുമായ ആനി കടവൂർ ഗുരുവിന്റെ കണ്ണിൽ ശിഷ്യർ ഒന്നും പാഴ് ചെടികൾ അല്ലെന്നും അവർ ഓരോരോ തലങ്ങളിൽ മികവ് പുലർത്തുന്നവരുമാണെന്ന കാര്യം ഒരു ചെറു കഥയിലൂടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി .തുടർന്ന് യോഗം സമാപിച്ചു .
10-11.30
SITC ആയ ജാനിസ് ടീച്ചർ ആമുഖമായി കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഓപ്പൺ ഷോട്ട് വീഡിയോ ഉപയോഗിച്ചു് നിർമിച്ച വീഡിയോ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ചു ഇതിന്റെ സാങ്കേതിക വിദ്യയിലേക്കു കടക്കുക എന്നതാണ് നമ്മുടെ ആദ്യ സെഷൻ എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയ ശേഷം ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ തുറക്കുന്ന വിധം വിശദമാക്കി അതിലേക്കു അവർ തന്നെ നിർമിച്ച അനിമേഷൻ ഫയലിനെ കൂട്ടിച്ചേർത്തു പശ്ചാത്തല സംഗിതം നൽകി പ്രവർത്തിപ്പിച്ചു കാണിച്ചു.തുടർന്ന് IT ലാബിലേക്ക് പോകുകയും ഗ്രൂപ്പുകളായി തിരിഞ്ഞു ഫയലുകൾ ഇമ്പോര്ട ചെയിതു ഒഴിവാക്കേണ്ട ഭാഗങ്ങളെ ആഡ് മാർക്കർ ടൂൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയും റേസർ ടൂൾ ഉപയോഗിച്ച് കട്ട് ചെയ്‌തും റിമൂവ് ചെയ്‌തും പരിശീലിപ്പിച്ചു .രണ്ടു ക്ലിപ്പുകൾക്കിടക്കു ട്രാന്സിഷൻ എഫ്ഫക്റ്റ് ഉപയോഗിച്ചു .തുടർന്ന് വീഡിയോ എക്‌സ്‌പോർട് ചെയിതു സേവ് ചെയിതു
11 .30 -1 .00 ഓഡാസിറ്റി ഉപയോഗിച്ചുള്ള സൗണ്ട് റെക്കോർഡിങ് ആയിരുന്നു. തുടങ്ങുന്നതിനു മുമ്പ് സൗണ്ട് സെറ്റിംഗ്സ് പരിചയപ്പെടുത്തി ഗ്രൂപ്പ് ആയി തിരിഞ്ഞു പട്ടു പാടാൻ അറിയാവുന്നവർ പാടി എംപിത്രീ ആയി സേവ് ചെയിതു .തുടർന്ന് ഉച്ചഭക്ഷണത്തിനായി ക്ലാസ് അവസാനിപ്പിച്ചു .ഉച്ചഭക്ഷണം സ്കൂളിൽ ക്രമീകരിച്ചിരുന്നു എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണം ഉണ്ടായി.
1 .50 -2 .30 സെഷനിൽ ഏതു വരെ സ്കൂളിൽ നടത്തിയ പ്രവത്തനങ്ങളുടെ ഒരു വീഡിയോ കുട്ടികൾ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് നിർമിച്ചു പശ്ചാത്തല ശബ്ദം കൊടുത്തു .
2.30-3.50 സെഷനിൽ വിഡിയോയിൽ ടൈറ്റിൽ ചേർക്കുകയും അഡ്വാൻസ് എഡിറ്റർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുകയും ചെയിതു
3.50-4.00സെഷനിൽ, വീഡിയോ എക്‌സ്‌പോർട് ചെയിതു MP4 ആയി സേവ് ചെയിതു
4.00 -4.30 സ്റ്റോറി ബോർഡ് അനുസരിച്ചു അനിമേഷന് ശബ്ദം നൽകി അനിമേഷൻ പൂർത്തിയാക്കുകതീയതി നിശ്ചയിക്കൽ ചുമതല വിഭജനം ഇവാ നടത്തി
ഫീഡ് ബാക് വളരെ രസകരമായതും വിജ്ഞാനപ്രദവുമായ ഒരു ക്യാമ്പ് ആയിരുന്നുവെന്നും സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന് നടത്താൻ ഞങ്ങൾക്ക് സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . ഇനിയും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു