കൊറോണ നീ എത്രയോ ചെറുതെങ്കിലും
പേടിപ്പെടുത്തുന്ന ഭീഗര സത്വം
ലോകം നടുങ്ങുന്ന മാരക രോഗമേ
മാനുഷ രാശിക്കും നാശം വിതയ്ക്കുന്ന
കൊറോണ നിന്നെ തുരത്തും നിശ്ചയം
മരുന്നില്ല മന്ത്രമില്ല വിശ്രമം മാത്രം
നിന്നെയകറ്റുവാനേകമാർഗം
സംസർഗ്ഗമില്ല സംസാരമില്ല സമ്പർക്കമില്ല
തമ്മിൽ ഭയത്തോടെ നോക്കുന്ന മാനവർ
വീട്ടിലിരിക്കുക ശുചിത്വം പാലിക്കുക
അകലം പാലിക്കുക ജാഗ്രതയോടെ കരുതിയിരിക്കുക
നന്ദി ചൊല്ലുക നാം നീതിപാലകർക്കായി
ആതുരസേവന സന്നദ്ധ സേനയ്ക്കും
ജനമേ ക്ഷമിക്കുക ശാന്തരായീടുക
വീട്ടിലിരിക്കാൻ മടിക്കുന്ന നേരത്തും
കൂട്ടായ് ദൈവമുണ്ടെന്നോർക്ക നാം
പൊരുതി ജയിക്കാം നമുക്കീ വിപത്തിനെ...