റ്റി എം റ്റി എച്ച് എസ് തലവടി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


    വാടികൾതോറും പൂവുകൾ പലതിലും പാറിനടക്കും പൂമ്പാറ്റ
    പൂന്തേനുണ്ണാൻ പുവിനു ചുറ്റും തത്തി നടക്കുംപൂമ്പാറ്റ
    പലവർണങ്ങളായ് ആകൃതിപലതായ് വാടികൾതോറും പാറുന്നു
    പച്ചയുടുത്ത പ്രകൃതി മനോഹരിക്കേറുമിവളാൽ സൗന്ദര്യം
     അർക്കനുദിക്കും നേരം നോക്കി പാറിപ്പാറി വരുമല്ലോ
     പൊൻവെയിലിൽ നീന്തിക്കുളിക്കന്ന അർക്കനുതോഴരാം ശലഭങ്ങൾ
     നീന്തിക്കളിച്ചും പുന്തേനുണ്ടും ആർത്തുരസിച്ചു പൂമ്പാറ്റ
    അർക്കൻ മായും നേരംനോക്കി കൂടുകൾതേടും പൂമ്പാറ്റ
  

അക്ഷയ .എസ്
6 A റ്റി എം റ്റി എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത