റ്റി എം വി എം എച്ച് എസ് വെട്ടിയാർ/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന

കണിക്കൊന്ന
മീനമാസ വെയിലുരുക്കി പൊന്നാക്കിപൊന്നിൻ പൂത്താലിയായ് ചൂടി;
പൊന്നണിഞ്ഞു നിൽക്കുന്നൊരുകണിക്കൊന്ന

പൊന്നുപോലുമുരുകിവീഴുംചൂടിനെ ജയിച്ചിട്ട്,
പൊന്നണിഞ്ഞു നിൽക്കുന്നൊരുകണിക്കൊന്ന

മേടമാസപ്പുലരിയിൽ സൂര്യബിംബംകണ്ണുചിമ്മും നേരവും
കാത്തുകാത്തു നിൽക്കുന്നൊരുകണിക്കൊന്ന

മന്ദമാരുതൻ വന്നു തലോടുമ്പോൾമേടമാസപ്പൂക്കളാൽ നീ വർഷം തീർത്തു
യാതനകൾ തൻ വെയിലേറ്റ്വരണ്ടോരു മനസ്സിൽ നീ
തളിർത്തൊന്നു പൂക്കുമോ പൊന്നാണിയുമോ?
എന്റെ മനസ്സിൽ നീ പൂക്കുമോ പൊന്നാണിയുമോ?

സമൃദ്ധിയും പ്രതീക്ഷയും മുളപൊട്ടിവിടരുന്ന
പുതുവർഷപ്പുലരിയിൽ നിൻ പൊന്നിൻ
പൂക്കളെ കണികാണുന്നു ഞങ്ങൾ
പ്രതീക്ഷതൻ പൂക്കളെ കാണികാണുന്നു

ധനുമാസതണുപ്പിൽ തണ്ടുപോലെ
ഇലയെല്ലാം കൊഴിഞ്ഞുപോയ്‌
മേലിഞ്ഞൊരു തടിമാത്രമായിനിന്ന നീ_
യിന്നീപുലരിയിൽ പൊന്നിൻകസവുടയാട
ഞൊറിഞ്ഞുടുത്തൊരു പെൺകിടാവെപ്പോൽ
ശോഭയാർന്ന് പുഞ്ചിരിക്കുന്നു

എന്റെ ഹൃദയത്തിൽ നീ
പ്രതീക്ഷതൻ പൊൻമരമായി നിലനിൽക്കേണം;
പൊന്നിൻ താലി ചാർത്തും നീ
കണിക്കൊന്ന

 

ആദിത്യൻ
10 C റ്റി.എം.വി.എം.എച്ച്.എസ്. വെട്ടിയാർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത