റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/കൊറോണയെക്കുറിച്ച്...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെക്കുറിച്ച്...

1. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ

2. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്

3. വളരെ വിരളമായി ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിനാൽ ഇതിനെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്

4. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസ്സുകൾ ആയിരുന്നു SARS, MERS എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്

5. 2019-ൽ വുഹാനിൽ ആണ് കൊറോണ ആദ്യമായി കണ്ടെത്തിയത്

6. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം

7. വൈറസ് ബാധിക്കുന്നതും യോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 14 ദിവസമാണ്

8. അഞ്ചു മുതൽ ആറു ദിവസമാണ് ഇൻക്യൂബേഷൻ പീരീഡ്

9. 2002ലും 2003ലും ഇതേപോലെ ചൈനയിൽ SARS, MERS രോഗങ്ങൾ പടർന്നിരുന്നു

10. 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് 15% വരെ കണക്കാക്കാം

11. 50-ഉം അതിൽ കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അങ്ങേയറ്റം രോഗാതുരമായ അവസ്ഥയിൽ എത്തിച്ചേരാൻ രണ്ടര ഇരട്ടി സാധ്യതയുണ്ട്

12. കൊറോണയെ തുരത്താൻ സാധ്യതയുള്ള മരുന്നുകളുടെ ഗവേഷണം 2020 ജനുവരിയിൽ ആരംഭിച്ചു

13.SARS-CoV-2 ആണ് ഈ രോഗത്തിന് കാരണം

14. ജനുവരി 11-ന് ചൈനയിലാണ് ആദ്യമരണം. മരിച്ച വ്യക്തിക്ക് 61 വയസ്സ്

15. ജനുവരി 30-ന് ആണ് ഇന്ത്യയിൽ ആദ്യമായിട്ട് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കുറച്ചു വിദ്യാർഥികൾക്ക് ആയിരുന്നു വൈറസ് ബാധിച്ചത്

16. ഫെബ്രുവരി 14-ന് കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി ഈജിപ്ത്

17. മാർച്ച് 7-ന് ആഗോള വ്യാപനം

18. മാർച്ച് 19-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യുവിൽ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ ജനത താളം മുഴക്കി ആദരവ് അറിയിച്ചു

20. മാർച്ച് 20-ന് വൈകിട്ട് 7:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഏപ്രിൽ 14 വരെ ലോക ഡൗൺ പ്രഖ്യാപിച്ചു

21. മാർച്ച് 29-ന് കേരളത്തിൽ 20 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

22. ഏപ്രിൽ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളുടെ ആധികാരിക ആവശ്യത്തിനായി ആരോഗ്യ സേതു എന്ന പുറപ്പെടുവിച്ചു

23. ഏപ്രിൽ 5-ന് ഇന്ത്യ ഒട്ടാകെ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ലൈറ്റുകൾ അണച്ച് ദീപങ്ങൾ തെളിച് ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചു

24. ഏപ്രിൽ 10-ന് ഇന്ത്യയിൽ മരണം 229 ആയി ഉയർന്നു

25. ഏപ്രിൽ 15-ന് ലോകത്തെ ഏറ്റവും കൂടുതൽ കൊറോണ വിമുക്തി നേടിയ ജനങ്ങൾ ഉള്ള സംസ്ഥാനം കേരളമായി

                                     കൊറോണ പടരുന്നത് തടയുന്നതിനായി... 
  • പരിസരം വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക
  • പുറത്തു പോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തുണി ഉപയോഗിച്ച് മൂടുക
  • ജലദോഷം പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക
  • ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്
  • സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തു മൃഗങ്ങളുമായി പോലും ഇടപഴകുക
  • യാത്രകൾ നടത്തുന്നവർ ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവരും ആയുള്ള സമ്പർക്കം ഒഴിവാക്കുക
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകുക
  • കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ മൂക്ക് വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്
  • പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്
  • അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക
  • രോഗിയെ ശുശ്രൂഷിക്കുന്നവർ ആരോഗ്യപ്രവർത്തകർ എന്നിവ മാസ്ക് കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം
  • രോഗിയുടെ ശരീരം വസ്ത്രങ്ങളുമായി നേരിട്ട് ബന്ധം ഉണ്ടാക്കരുത്. ഇതിനായി കൈയുറകൾ കാലുറകൾ ശരീരം മുഴുവൻ മൂടുന്ന ഏപ്രണു കൾ എന്നിവ ധരിക്കണം
  • ആളുകളുമായി ഒരു മീറ്റർ അകലം എങ്കിലും പാലിക്കണം
  • ഹസ്തദാനം ഒഴിവാക്കുക
  • സഹായത്തിന് കേരള ആരോഗ്യ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0471 255206 എന്നിവയിലേക്ക് വിളിക്കുക
  • ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോൾ സെൻസറുകളുടെ നമ്പറുകൾ

ശ്രീഹരി.പി
9 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം