രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂർ-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. മലയള ഭാഷയ്ക്ക് ഒരു നിഘൺടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന് മലയള ഭാഷ പകർന്നു കൊടുത്ത ഊരാച്ചേരി ഗുരുനാഥൻ മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഇവിടെ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ വിദ്യാലയം1957 ജൂൺ മാസം 3 ന് രാമവിലാസം ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.ആറ് ക്ലാസുകളും 201 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 2500 ൽ പരം വിദ്യർഥികളും 99 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുൺട്.