രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/പകർച്ച വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധി

തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണ തൻ
കണ്ണിയെ ത‍ുരത്തണം നമ്മൾ ഈ ലോക ഭീതീയെ
ഭയപ്പെടേണ്ട കര‍ുതലോടെ ഒര‍ുമയോടെ ന‍ീങ്ങിടാം
മ‍ുന്നിൽ നിന്ന് പട നയിച്ച് ക‍‍ൂടെയ‍ുണ്ട് പോലീസ‍ും
ഒര‍ുമയോടെ ക‍ൂടെ നിന്ന് ഈ വിപത്തിനെ ചെറ‍ുത്തിടാം
മ‍ുഖത്ത് നിന്ന് പ‍ുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കോണ്ട് മ‍ുഖം മറച്ച് അണ‍ുവിനെ അകറ്റിടാം
കൈ കഴ‍ുകികൈ തൊടാതെ പകർച്ചയെ മ‍ുറിച്ചിടാം
ഒത്ത‍ു ക‍ൂടൽ സൊറ പറച്ചിൽ ഒക്കെയ‍ും നിർത്തിടാം
വെറ‍ുതെയ‍ുള്ള ഷോപ്പിംങ്ങ‍ുകൾ വേണ്ട നമ്മൾ നിർത്തിടാം
പ‍ുറത്ത‍ു പോയി വീട്ടിൽ വന്നാൽ അംഗ ശ‍ുദ്ധി ചെയ്തിടാം
തകർക്കണം ത‍ുരത്തണം നമ്മൾ ഈ കൊറോണയെ
നാട്ടിൽ വര‍ും പ്രവാസികൾ വീട്ടിൽ തന്നെ നിൽക്കണം
ഭരണക‍ൂട നിയന്ത്രണങ്ങൾ ഒക്കെയ‍ും പാലിക്കണം
ഇനി ഒരാൾക്ക‍ും നിങ്ങളാൽ രോഗം വരാതെ നോക്കണം
വെറ‍ുതെയ‍ുള്ള യാത്രകൾ ഒക്കെയ‍ും ഒഴിവാക്കണം
വ‍‍ൃദ്ധര‍ും ക‍ുഞ്ഞ‍ുങ്ങള‍ും വീട്ടിൽ ഒത‍ുങ്ങി നിൽക്കണം
ഒര‍ുമയോടെ കര‍ുതലോടെ നാടിനായ് നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്ന് ഈ മാര‍ുതൻ കണ്ണിയെ
ത‍ുരത്തിടാം നാട്ടിൽ നിന്ന് ഈ ലോക ഭീതീയെ
മരണ ഭീതിയെ ഈ കൊറോണയെ

മ‍ുഹമ്മദ് നബീൽ .എം.പി
III A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത